09 March, 2020 07:25:47 PM


കൊറോണ: കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ച അവധി



കോട്ടയം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കലക്ടർ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍, പോളിടെക്നിക് കോളേജുകള്‍, പ്രഫഷണല്‍ കോളേജുകള്‍, എയ്ഡഡ്-അണ്‍ എയ്ഡഡ് സ്കൂളുകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമായിരിക്കും. എന്നാല്‍ എസ്.എസ്.എല്‍.സി പരീക്ഷയ്ക്കും നേരത്തെ നിശ്ചയിച്ചിട്ടുള്ള ബോര്‍ഡ്, യൂണിവേഴ്സിറ്റി പരീക്ഷകള്‍ക്കും അവധി ബാധകമല്ല.


വിദ്യാര്‍ഥികള്‍ ജനങ്ങള്‍ ഒത്തുചേരുന്ന സ്ഥലങ്ങളില്‍ പോകുന്നതും യാത്രകള്‍ നടത്തുന്നതും ഒഴിവാക്കി വീട്ടില്‍തന്നെ കഴിയണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. വിദേശത്തുനിന്ന് പ്രത്യേകിച്ച് രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍നിന്ന് എത്തുന്നവര്‍ ജില്ലാ കൊറോണ കണ്‍ട്രോള്‍ റൂമില്‍ റിപ്പോര്‍ട്ട് ചെയ്യുകയും പൊതു സമ്പര്‍ക്കം ഒഴിവാക്കി വീട്ടില്‍ കഴിയുകയും വേണം. ആരാധനാലയങ്ങളിലെ ചടങ്ങുകൾക്കു നിയന്ത്രണമേർപ്പെടുത്തി. രോഗ ലക്ഷണങ്ങൾ കാണിച്ച ജില്ലയിലെ മൂന്നു പേരാണ് ഐസലേഷൻ വാർഡിൽ കഴിയുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 7.8K