01 March, 2020 04:18:41 PM
ഏറ്റുമാനൂര്‍ നഗരസഭയില്‍ പിഴപലിശ ഇല്ലാതെ നികുതി അടയ്ക്കാന്‍ അവസരം
ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ നഗരസഭയില്‍ കെട്ടിടനികുതി കുടിശ്ശികയുള്ളവര്‍ക്ക് ഒറ്റതവണയായി പിഴയില്ലാതെ അടയ്ക്കാന്‍ അവസരം. മാര്‍ച്ച് ഒന്ന് മുതല്‍ ഇതിനായി അവധി ദിവസങ്ങളിലും നഗരസഭയുടെ ഫ്രണ്ട് ഓഫീസ് പതിവുപോലെ പ്രവര്‍ത്തിക്കും. മാര്‍ച്ച് ഒന്ന് മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്. നഗരസഭയിലെ ഏത് വാര്‍ഡിലേയും നികുതി ഈ ക്യാമ്പുകളില്‍ സ്വീകരിക്കും.
പേരൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് (മാര്‍ച്ച് 8), ചെറുവാണ്ടൂര്‍ പീപ്പിള്‍സ് ലൈബ്രറി (മാര്‍ച്ച് 14), കട്ടച്ചിറ കോ-ഓപ്പറേറ്റീവ് ബാങ്ക് (മാര്‍ച്ച് 15), വള്ളിക്കാട് ഹെല്‍ത്ത് സെന്‍റര്‍ (മാര്‍ച്ച് 22), തെള്ളകം സോഷ്യല്‍ വെല്‍ഫെയര്‍ സെന്‍റര്‍ (മാര്‍ച്ച് 29), വെട്ടിമുകള്‍ എന്‍.എസ്.എസ് ഹാള്‍ (മാര്‍ച്ച് 29) എന്നിവിടങ്ങളില്‍ നടക്കുന്ന ക്യാമ്പുകളില്‍ രാവിലെ 11 മുതല്‍ 3 മണിവരെ നികുതി സ്വീകരിക്കും. കുടിശിഖ അടയ്ക്കാനെത്തുന്നവര്‍ അവസാനം നികുതി അടച്ചതിന്‍റെ രസീത് കൂടി ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു.