23 February, 2020 12:39:05 PM
എന്‍റെ ശരീരം, എന്‍റെ വരുമാനം; പോണ്‍ താരമാകാനൊരുങ്ങി സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്‍റെ മകള്‍
ന്യൂയോര്‍ക്ക്: ''എന്‍റെ ശരീരം, എന്‍റെ ജീവിതം, എന്‍റെ വരുമാനം, എന്‍റെ തീരുമാനം'' - പ്രമുഖ ഹോളിവുഡ് സംവിധായകന്‍ സ്റ്റീവന്‍ സ്പീല്‍ബര്‍ഗിന്‍റെ മകൾ മിഖായേലയുടെ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഹോളിവുഡ് സിനിമാ ലോകത്തെ ആകമാനം ഞെട്ടിപ്പിച്ചിരിക്കുകയാണ്. താൻ പോണ്‍ മേഖലയിലേക്ക് കടക്കുന്നുവെന്ന തീരുമാനം സ്പീല്‍ബര്‍ഗിന്‍റെ ഇരുപത്തിമൂന്നുകാരിയായ വളര്‍ത്തുപുത്രി മിഖായേല ആരാധകരെ അറിയിച്ചതിങ്ങനെ.
താന്‍ പറയുന്ന കാര്യങ്ങള്‍ ലോകത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ ഉള്ളവര്‍ക്കും സ്വീകാര്യമായിരിക്കുമെന്ന ധാരണ തനിക്കില്ലെന്ന് കൂടി കുറിച്ചിട്ടുണ്ട് മിഖായേല. താന്‍ ഏത് മേഖല തിരഞ്ഞെടുക്കുന്നതിനെയും സ്പീല്‍ബര്‍ഗും ഭാര്യ ക്യാപ്ഷോയും പ്രോല്‍സാഹിപ്പിക്കുക മാത്രമാണ് ചെയ്യുകയെന്നും മിഖായേല പറഞ്ഞു. ''ശരീരത്തെ സമാധാനം കണ്ടെത്തുന്ന രീതിയില്‍ ഉപയോഗിച്ച് സമ്പാദിക്കുന്നതില്‍ ഒരു തെറ്റും കാണുന്നില്ല. സ്പീല്‍ബര്‍ഗിനോടും ക്യാപ്ഷോയോടും പോണ്‍ താരമാകുന്നതിനെ കുറിച്ച് പറഞ്ഞു. തന്‍റെ സുരക്ഷിതത്വം അവര്‍ക്ക് ശ്രദ്ധയുള്ള കാര്യമാണെങ്കിലും തീരുമാനത്തെ നിരുല്‍സാഹപ്പെടുത്തിയിട്ടില്ല.