20 February, 2020 08:13:56 PM


സ്വപ്നസാക്ഷാല്‍ക്കാരം: ചീപ്പുങ്കല്‍ - മണിയാപറമ്പ് റോഡ് നിര്‍മ്മാണത്തിന് തുടക്കമായി



കുമരകം: ജില്ലയുടെ പടിഞ്ഞാറന്‍ പ്രദേശത്തെ ജനങ്ങളുടെ ചിരകാലാഭിലാഷമായ ചീപ്പുങ്കല്‍, മണിയാപറമ്പ് റോഡ് സാക്ഷാല്‍ക്കരിക്കപ്പെടുന്നു. റോഡിന്‍റെ നിര്‍മ്മാണ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നിര്‍വ്വഹിച്ചു. അഡ്വ.കെ.സുരേഷ്കുറുപ്പ് എംഎല്‍എ അധ്യക്ഷത വഹിച്ചു. ആര്‍പ്പൂക്കര പഞ്ചായത്തില്‍ കുമരകം - വെച്ചൂര്‍ സംസ്ഥാനപാതയില്‍ ചീപ്പുങ്കലില്‍ നിന്നും ആരംഭിച്ച് മണിയാപറമ്പില്‍ അവസാനിക്കുന്ന റോഡിന്‍റെ നീളം 5.5 കിലോമീറ്ററാണ്. റോഡ് പൂര്‍ത്തിയാകുന്നതോടെ കുമരകം, ചേര്‍ത്തല, ആലപ്പുഴ, വൈക്കം ഭാഗങ്ങളില്‍നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് എത്തുവാന്‍ 15 കിലോമീറ്റര്‍ ലാഭിക്കാനാവും.


പൂര്‍ണമായും പാടശേഖരത്തുകൂടി കടന്നുപോകുന്ന റോഡിന്‍റെ നിര്‍മ്മാണത്തിന് 391346691 രൂപയാണ് വകയിരുത്തിയിട്ടുള്ളത്. റോഡിന്‍റെ അടിത്തറ ബലപ്പെടുത്തുന്നതിന് പിവിഡ് അടക്കമുള്ള നൂതനസാങ്കേതികവിദ്യകളാണ് ഉപയോഗിക്കുന്നത്. നിലവിലുള്ള പാലത്തിന്‍റെ അപ്രോച്ച് റോഡ് പുതുക്കി പണിയുന്നതോടൊപ്പം നിലവിലുള്ള വെള്ളത്തിന്‍റെ ഒഴുക്ക് സുഗമമാക്കുന്നതിന് ഇരുപതോളം പൈപ്പ് കള്‍വെര്‍ട്ടുകളും ഒമ്പതോളം ബോക്സ് കള്‍വെര്‍ട്ടുകളും നിര്‍മ്മിക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K