20 February, 2020 01:47:09 AM
കമൽഹാസൻ ചിത്രത്തിന്റെ സെറ്റില്‍ അപകടം: മൂന്നു മരണം; സംവിധായകന് ഷങ്കറിന് പരിക്ക്
ചെന്നൈ: കമൽഹാസൻ ചിത്രത്തിന്റെ സെറ്റില്‍ ക്രയിന്‍ മറിഞ്ഞുവീണുണ്ടായ അപകടത്തിൽ മൂന്നുപേർ മരിച്ചു. ഷങ്കർ സംവിധാനം ചെയ്യുന്ന ചിത്രം ഇന്ത്യൻ - 2വിന്റെ സെറ്റിലാണ് അപകടമുണ്ടായത്. പത്തുപേർക്ക് അപകടത്തിൽ പരിക്കേറ്റു. ചെന്നൈ പൂനമല്ലിയിലെ ഇവിപി ഫിലിം സിറ്റിയിൽ ബുധനാഴ്ച വൈകിട്ടായിരുന്നു അപകടം.
ചിത്രീകരണത്തിനായി എത്തിച്ച കൂറ്റൻ ക്രെയിൻ മറിഞ്ഞുവീണാണ് അപകടമുണ്ടായത്. ഒരു അസിസ്റ്റന്റ് ഡയറക്ടറും രണ്ടു ലൈറ്റ് ബോയികളുമാണ് മരിച്ചത്. സംവിധായകൻ ഷങ്കറിനും ഗുരുതര പരിക്കേറ്റു. കാലിനു നിരവധി ഒടിവുകളേറ്റ നിലയിലാണ് ഷങ്കറിനെ ആശുപത്രിയിൽ എത്തിച്ചിരിക്കുന്നതെന്നാണു റിപ്പോർട്ടുകൾ പറയുന്നത്.