05 February, 2020 10:59:52 AM


ഏറ്റുമാനൂര്‍ സ്വദേശി കടുത്തുരുത്തി വാലാച്ചിറയിൽ കിണറ്റിൽ വീണ് മരിച്ച നിലയിൽ



കടുത്തുരുത്തി: ഏറ്റുമാനൂര്‍ സ്വദേശി കടുത്തുരുത്തി വാലാച്ചിറയിൽ കിണറ്റിൽ വീണ് മരിച്ച നിലയിൽ. ഏറ്റുമാനൂര്‍ കിഴക്കുംഭാംഗം പൊയ്കപ്പുറത്ത് വിനോദ് (45) ആണ് മരിച്ചത്. കടുത്തുരുത്തി റയില്‍വേ പ്ലാറ്റ്ഫോമിനോട് ചേര്‍ന്നുള്ള വട്ടക്കാലായില്‍ കുട്ടപ്പന്‍റെ വീട്ടുമുറ്റത്ത് സംരക്ഷണഭിത്തിയില്ലാതെ വലയിട്ട് മൂടിയിരുന്ന കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.


രാവിലെ 7.15 മണിയോടെ കിണറിന്‍റെ വല മാറികിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട വീട്ടുകാര്‍ പരിശോധിച്ചപ്പോഴാണ് കിണറ്റിനുള്ളില്‍ ഒരാള്‍ വീണ് കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് കടുത്തുരുത്തി പോലീസും അഗ്നിശമനസേനയും എത്തി എട്ട് മണിയോടെ മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തോടൊപ്പം കണ്ടെത്തിയ സ്കൂള്‍ ബാഗില്‍ ആക്രിസാധനങ്ങള്‍ കണ്ടെത്തി. 


ആക്രി പെറുക്കി അലഞ്ഞ്തിരിഞ്ഞ് നടക്കുന്നയാളാണ് ഇയാളെന്ന് പോലീസ് പറഞ്ഞു. ഇയാളുടെ സഹോദരിമാര്‍ എത്തിയാണ് മരിച്ചത് വിനോദ് ആണെന്ന് തിരിച്ചറിഞ്ഞത്. രാത്രിയില്‍ ഇയാള്‍ എങ്ങിനെ ഇവരുടെ വീട്ടുമുറ്റത്തെത്തി എന്നതില്‍ ദുരൂഹത നിലനില്‍ക്കുകയാണ്. പോലീസ് മേല്‍നടപടികള്‍ക്കുശേഷം മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K