27 January, 2020 07:57:20 PM
തെങ്ങ് കടപുഴകി വീണു തൊഴിലുറപ്പു തൊഴിലാളിയായ വീട്ടമ്മ മരിച്ചു
വൈക്കം : മറവൻതുരുത്ത് പഞ്ചായത്തിലെ കുലശേഖരമംഗലം ചെമ്മനാകരി ഇൻഡോ അമേരിക്കൻ ആശുപതിക്കു സമിപമുള്ള സ്ഥലത്ത് ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ വിശ്രമിക്കുന്നതിനിടയിൽ തൊട്ടടുത്ത പുരയിടത്തിലെ ദ്രവിച്ചു നിന്നിരുന്ന തെങ്ങു കടപുഴകി വീണ് യുവതി മരിച്ചു. കുലശേഖരമംഗലം കൊടൂപാടം നാലുപടവു വിട്ടിൽ ഒസേപ്പിന്‍റെ ഭാര്യ സോളി ഔസേഫ് (46) ആണ് മരിച്ചത്. പരിക്കേറ്റ പുത്തൻതറ വിട്ടിൽ സുശീല (40) ചികിത്സയിലാണ്.
സോളി ഉള്‍പ്പെടെ രണ്ടു സ്ത്രീ തൊഴിലാളികൾക്കാണ് ഗുരുതരമായി പരിക്കുപറ്റിയത്. തെങ്ങിന്‍റെ തല ഭാഗം തൊഴിലാളികൾക്ക് മേലെ പതിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടു സ്ത്രീകളെയും ചെമ്മാനകരിയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും സോളി ഔസേഫ് വൈകിട്ട് അഞ്ചു മണിയോടെ മരണമടഞ്ഞു. മരിച്ച സോളി ചേർത്തല മായിത്ര കാട്ടുശേരിൽ കുടുംബാംഗമാണ്. മക്കൾ: എൻ.ഒ.ജിതിൻ (ഫാർമേഴ്സ് ബാങ്ക്, തലയോലപ്പറമ്പ്), എൻ.ഒ.ജിഫിൻ (കൊതവറ സെൻറ് സേവ്യേഴ്സ് കോളേജ് വിദ്യാർത്ഥി).