23 January, 2020 11:26:49 AM


മലയാളം ശരിയായി വായിച്ചില്ല; രണ്ടാം ക്ലാസുകാരനെ തല്ലിയ അധ്യാപികയ്ക്ക് സസ്പെൻഷൻ



കോട്ടയം: മലയാളം ശരിയായി വായിച്ചില്ല എന്ന കാരണത്താൽ രണ്ടാം ക്ലാസുകാരനെ തല്ലിയ അധ്യാപികയ്ക്ക് സസ്പെൻഷൻ. കുറുപ്പന്തറ സെന്റ് സേവിയേഴ്‌സ് എൽ പി സ്കൂളിൽ മിനി എന്ന അധ്യാപികയാണ് കുട്ടിയെ  മനുഷ്യത്വരഹിതമായി  തല്ലിച്ചതച്ചത്.കുട്ടിയുടെ ഇരുകാലിലുമായി 21 പാടുകളുണ്ട്.


സംഭവത്തെക്കുറിച്ച് കുട്ടിയുടെ മാതാവ് പറയുന്നതിങ്ങനെ ഉച്ചഭക്ഷണത്തിന് ശേഷം മലയാളം വായിപ്പിക്കാനായി ടീച്ചര്‍ കുട്ടിയെ അടുത്തേക്ക് വിളിപ്പിച്ചു. തുടര്‍ന്ന് വായിക്കുന്നത് ശരിയല്ലെന്ന് പറഞ്ഞു കുട്ടിയുടെ കാലില്‍ ചൂരല്‍കൊണ്ട് തല്ലുകയായിരുന്നു. വീട്ടിലെത്തിയ കുട്ടിയുടെ കാലില്‍ തടിപ്പ് കണ്ടതോടെ മുത്തശ്ശി കാര്യം തിരക്കിയപ്പോഴാണ് കുട്ടി വിവരം പറഞ്ഞത്. പിന്നീടാണ് വീട്ടുകാര്‍ ജനമൈത്രി പോലീസില്‍ വിവരം അറിയിച്ചത്. പോലീസാണ് ചൈല്‍ഡ് ലൈനില്‍ അറിയിച്ചത്. കുട്ടിക്ക് മലയാളം വായിച്ചു കണ്ണുതെളിയാനാണ് തല്ലിയതെന്നാണ് അധ്യാപിക നല്‍കിയ വിശദീകരണം. സംഭവം വിവാദമായതോടെ സ്‌കൂള്‍ അധികൃതര്‍ കുട്ടിയുടെ വീട്ടിലെത്തി ക്ഷമ ചോദിക്കുകയുണ്ടായി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K