13 December, 2019 12:17:44 AM


ഏറ്റുമാനൂരിൽ വസ്ത്ര വ്യാപാര ഉടമയെ കാറിൽ എത്തിയ സംഘം കമ്പി വടിക്കു അടിച്ചു പരിക്കേല്‍പ്പിച്ചു



ഏറ്റുമാനൂര്‍: വസ്ത്ര വ്യാപാര സ്ഥാപന ഉടമയെ കാറിൽ എത്തിയ സംഘം കമ്പി വടിക്കു തലയ്ക്കു അടിച്ചു പരിക്കേല്‍പ്പിച്ചു. എം.സി.റോഡില്‍ ശക്തിനഗറില്‍ പ്രവര്‍ത്തിക്കുന്ന അലീനാ ഫാഷന്‍സ് എന്ന സ്ഥാപനത്തിന്‍റെ ഉടമ ഏറ്റുമാനൂര്‍ കൊങ്ങംപുഴക്കാലായില്‍ കെ.എസ്.റോയി(46)യ്ക്കാണ് മര്‍ദ്ദനമേററത്. ഗുരുതമായി പരുക്കേറ്റ റോയിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി 8.30 മണിയോടെ കടയടച്ച് പോകാനിറങ്ങിയപ്പോഴായിരുന്നു ആക്രമണം. അക്രമിസംഘത്തില്‍ മൂന്ന് പേരുണ്ടായിരുന്നു. മുന്‍വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നു കരുതുന്നതായി പോലീസ് പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K