04 December, 2019 12:52:57 PM
വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത കോട്ടയം ജില്ലയിലെ 22 കടകള്‍ക്കെതിരേ കര്‍ശന നടപടി
കോട്ടയം: പച്ചക്കറിവില കുതിച്ചുയരുന്നതോടൊപ്പം വ്യാപാരികള്‍ വിലയും അധികരിപ്പിക്കുന്നു. ഉള്ളി, സവാള, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ തുടങ്ങിയവയുടെ വില ഗണ്യമായി വര്‍ധിച്ച സാഹചര്യത്തില്‍ ജില്ലയില്‍ കരിഞ്ചന്തയും പൂഴ്ത്തിവെയ്പും തടയുന്നതിന് പരിശോധന തുടങ്ങി .
ജില്ലയില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാത്ത 10 പലചരക്കുകടകള്‍ക്കെതിരേയും 12 പച്ചക്കറി കടകള്‍ക്കെതിരേയും നടപടിയെടുത്തു. ജില്ലാതലത്തിലും താലൂക്കുതലത്തിലും മുഴുവന്‍ പ്രധാന വിപണനകേന്ദ്രങ്ങളിലും പരിശോധന കര്‍ശനമാക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു