30 November, 2019 09:04:03 AM


കണമലയിൽ തീർത്ഥാടകരുടെ വാഹനം കാറിൽ ഇടിച്ച് കെട്ടിടത്തിലേക്ക് പാഞ്ഞുകയറി 10 പേർക്ക് പരുക്ക്

 


എരുമേലി : കണമല അട്ടിവളവിൽ ഇന്ന് വെളുപ്പിന് മൂന്നേ മുക്കാലോടെ ഉണ്ടായ അപകടത്തിൽ പത്തു പേർക്ക് പരുക്ക്. ആന്ധ്രയിൽ നിന്നെത്തിയ തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ബസ്, അട്ടിവളവ് തിരിഞ്ഞെത്തിയപ്പോൾ നിയന്ത്രണം വിട്ടു എതിരെ വന്ന കാറിൽ ഇടിച്ചശേഷം അടുത്തുള്ള കെട്ടിടത്തിലേക്ക് ഇടിച്ചു കയറുകയായിരുന്നു. കാറിലെയും ബസ്സിലെയും യാത്രക്കാർ ഉൾപ്പെടെ പത്തോളം പേർക്ക് പരിക്ക് പറ്റി.


കഴിഞ്ഞവർഷം അതെ സ്ഥലത്തു വച്ച്,  സമാന രീതിയിൽ  അപകടം സംഭവിച്ചിരുന്നു.  ബസ്സിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നു ഡ്രൈവർ പറഞ്ഞു. വലിയ അപകടങ്ങൾ പലതവണ സംഭവിച്ചിട്ടുള്ള അട്ടിവളവിൽ വച്ചായിരുന്നു ബ്രേക്ക് പോയിരുന്നതെങ്കിൽ അത് വലിയ ദുരന്തത്തിൽ കലാശിക്കുമായിരുന്നു. പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. പരുക്കേറ്റവരെ എരുമേലിയിലെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K