22 November, 2019 07:41:06 AM
സിനിമയില്‍ സാന്നിദ്ധ്യം കുറഞ്ഞിട്ടും തെന്നിന്ത്യന്‍ താരസുന്ദരി അതീവ ഗ്ലാമറിൽ കടല്‍ തീരത്ത്
കൊച്ചി: തെന്നിന്ത്യന്‍ സിനിമയിലെ സജീവ സാന്നിധ്യമായിരുന്നു നടി ശ്രിയ ശരണ്‍. കോളിവുഡിലും മോളിവുഡിലും ടോളിവുഡിലും തന്റേതായ സാന്നിധ്യം അറിയിച്ച് താരറാണിയായി വാണിരുന്ന ശ്രിയ കഴിഞ്ഞ കുറച്ചുകാലമായി സിനിമയില്‍ സജീവമല്ലായിരുന്നു. വിവാഹത്തിനു ശേഷം പൂര്‍ണ്ണമായും സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയാണ്.
സിനിമയില്‍ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ പുതിയ ചിത്രങ്ങളും മറ്റും പങ്കുവെയ്ക്കാറുണ്ട്. കടലിന്റെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ചിത്രമാണ് ശ്രിയ ഇപ്പോള്‍ പങ്കുവെച്ചിരിക്കുന്നത്. നീല നിറത്തിലുള്ള വസ്ത്രം ധരിച്ച് അതിമനോഹരിയായിട്ടാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശ്രിയയുടെ പുതിയ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
കഴിഞ്ഞ ദിവസം സ്വിമ്മിംഗ് പൂളില്‍ നീന്തൂന്ന വീഡിയോ നടി പങ്കുവെച്ചിരുന്നു. അവധി ആഘോഷത്തിനായി കേരളത്തില്‍ എത്തിയതായിരുന്നു താരം. ശ്രിയയുടെ അമ്മയാണ് വീഡിയോ പകര്‍ത്തിയിരിക്കുന്നത്. 2018 മര്‍ച്ചിലായിരുന്നു റഷ്യന്‍ സ്വദേശിയും ടെന്നീസ് താരവുമായ ആന്‌ഡ്രേയ് കൊഷ്ചീവിനെ വിവാഹം കഴിക്കുന്നത്. വിവാഹത്തിനു ശേഷം ഭര്‍ത്താവിനോടൊപ്പം സ്പെയിനിലെ ബാഴ്സലോണയിലാണ് താരം താമസിക്കുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുന്നെങ്കിലും സമൂഹമാധ്യമങ്ങളില്‍ താരം സജീവമാണ്.