17 November, 2019 09:42:27 PM
കാഞ്ഞിരപ്പള്ളിയില്‍ ശബരിമല തീർത്ഥാടകരുടെ വാഹനങ്ങൾ കൂട്ടിയിടിച്ച് 12 പേർക്ക് പരിക്ക്
കാഞ്ഞിരപ്പള്ളി : ദേശീയ പാത 183ൽ കാഞ്ഞിരപ്പള്ളി ഫയർസ്റ്റേഷനു സമീപം ശബരിമല തീർത്ഥാടകരുടെ ബസ്സുകൾ കൂട്ടിയിടിച്ച് 12 തീർത്ഥാടകർക്ക് പരിക്കേറ്റു. ഞായറാഴ്ച വൈകുന്നേരം അഞ്ചു മണിയോടു കൂടിയായിരുന്നു സംഭവം. ശബരിമല ദർശനം കഴിഞ്ഞു വന്ന പോണ്ടിച്ചേരി സംഘത്തിന്‍റെ ബസ്സ് ശബരിമലയിലേക്ക് പോവുകയായിരുന്ന തീർത്ഥാടകരുടെ ബസിലേക്ക് നിയന്തണംവിട്ട് ഇടിക്കുകയായിരുന്നു.
തൂങ്കൂർ സ്വദേശികളായ ദ്വരൈരാജ് (34) മാണിക്യം (35), ഗണേഷ് (30), ഭൂപതി (34) ദേവദാസ് ( 29), ആതി (64) ഗംഗാധരൻ (45) ജയ്സ് (40) രവി (52), അരുൾ (40) അയ്യപ്പൻ (30) കൃഷ്ണമൂർത്തി (52) തിരുഞ്ജനം (50) എന്നിവർക്കാണ് പരിക്കേറ്റത്. പൊലീസ്, ഫയർഫോഴ്സ്, നാട്ടുകാർ എന്നിവർ ചേർന്നു രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലെത്തിച്ചു. ദേശീയപാതയിൽ ഒരു മണിക്കൂറോളം വാഹന ഗതാഗതം സ്തംഭിച്ചു.