07 November, 2019 09:22:17 PM


'സാര്‍' വിളി വേണ്ട: മാണിച്ചനോ, കാപ്പനോ, മാണിചേട്ടനോ ആയി തുടരാൻ അനുവദിക്കണം - മാണി സി കാപ്പന്‍



പാലാ: എംഎല്‍എ ആയതിനുശേഷം തന്നെ എല്ലാവരും സാര്‍ എന്ന് അഭിസംബോധന ചെയ്യുന്നതില്‍ ബുദ്ധിമുട്ട് പ്രകടിപ്പിച്ച് മാണി സി കാപ്പന്‍റെ ഫേസ് ബുക്ക് കുറിപ്പ്. ഔപചാരികതയുടെ പദപ്രയോഗം ആണ് 'സാർ' വിളി എന്ന് വിശ്വസിക്കുന്നുവെന്നും മാണിച്ചനോ, കാപ്പനോ, മാണിചേട്ടനോ ആയി തുടരാൻ തന്നെ അനുവദിക്കണമെന്നുമാണ് പാലായുടെ എംഎല്‍എ പറയുന്നത്. അദ്ദേഹത്തിന്‍റെ ഫോസ് ബുക്ക് കുറിപ്പ് ചുവടെ.


"പ്രിയ സുഹൃത്തുക്കളെ

എം എൽ എ ആയി എന്റെ പ്രവർത്തനം തുടങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു. ഈ ചുരുങ്ങിയ കാലയളവിൽ ധാരാളം ആളുകളെ കാണുകയും അടുത്ത് ഇടപഴകുകയും ചെയ്തു. അതിനിടയിൽ എന്റെ ശ്രദ്ധയിൽപെടുകയും എന്നെ ഏറെ ദുഃഖിപ്പിക്കുകയും ചെയ്ത ഒരു കാര്യം ഇവിടെ പങ്കു വെക്കുന്നു. മാണിച്ചാ അല്ലെങ്കിൽ കാപ്പാ എന്ന് വിളിച്ചുകൊണ്ടിരുന്ന എന്റെ ഗുരുക്കന്മാർ, വൈദിക ശ്രേഷ്‌ഠർ, മുതിർന്നവർ, സുഹൃത്തുക്കൾ അടക്കം പലരും അത് മാറ്റി 'സാർ' എന്ന് വിളിച്ചു തുടങ്ങിയിരിക്കുന്നു. ഔപചാരികതയുടെ പദപ്രയോഗം ആണ് 'സാർ' വിളി എന്ന് ഞാൻ വിശ്വസിക്കുന്നു.

മാണിച്ചനോ, കാപ്പനോ, മാണിചേട്ടനോ ആയി എന്നെ തുടരാൻ അനുവദിക്കുക.

നിങ്ങളുടെ സ്വന്തം

മാണി സി കാപ്പൻ"



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K