06 November, 2019 09:35:49 PM


ഏറ്റുമാനൂരിലെ വ്യാപാരസ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വിഭാഗം പരിശോധന നടത്തി



ഏറ്റുമാനൂര്‍: ശബരിമല തീര്‍ത്ഥാടനത്തിനു മുന്നോടിയായി ഭക്ഷ്യസുരക്ഷാ വിഭാഗം ഏറ്റുമാനൂര്‍ നഗരത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. കുടിവെള്ളം, ചക്കിലാട്ടിയ എണ്ണ ഉള്‍പ്പെടെ ലൂസായി വില്‍ക്കുന്ന എണ്ണ, പാല്‍ എന്നിവയുടെ 41 സാമ്പിളുകള്‍ ശേഖരിച്ച് ലീബില്‍ പരിശോധിച്ചു. മൊബൈല്‍ ലബോറട്ടറി സഹിതമായിരുന്നു പരിശോധന നടന്നത്.


എണ്ണ, പാല്‍  എന്നിവയില്‍ വലിയ പ്രശ്നങ്ങള്‍ കണ്ടെത്താനായില്ല. എന്നാല്‍ വെള്ളത്തില്‍ ചെറിയ കെമിക്കലിന്‍റെ അംശം കണ്ടെത്തിയെന്നും എന്നാല്‍ സാരമുള്ളതല്ലെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം ഏറ്റുമാനൂര്‍ സര്‍ക്കിള്‍ ഓഫീസര്‍ ഡോ.തെരസിലിന്‍ ലൂയിസ് പറഞ്ഞു. മറ്റ് ഭക്ഷ്യവസ്തുക്കള്‍ ഉള്‍പ്പെടെ പരിശോധന അടുത്ത ദിവസങ്ങളില്‍ നടക്കും. ഭക്ഷ്യവസ്തുക്കളുടെ കാര്യത്തില്‍ പഴകിയതോ മായം കലര്‍ന്നതോ അളവില്‍ വ്യത്യാസമോ കണ്ടെത്തിയാല്‍ കട അടച്ചുപൂട്ടിക്കുമെന്ന് വ്യാപാരികളെ അറിയിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K