03 November, 2019 09:23:06 PM
യുവതിയുമൊത്തുള്ള നഗ്ന വീഡിയോ പുറത്ത്; ദാമൻ–ദിയു ബിജെപി അധ്യക്ഷൻ ഗോപാൽ ടൻഡേൽ രാജിവച്ചു
ദാമൻ: കേന്ദ്രഭരണ പ്രദേശമായ ദാമൻ, ദിയുവിലെ ബിജെപി അധ്യക്ഷനും മുൻ ലോക്സഭാ എംപിയുമായ ഗോപാൽ ടൻഡേൽ രാജിവച്ചു. ഇദ്ദേഹത്തിന്റേതെന്ന പേരിൽ ഒരു യുവതിയുമൊത്തുള്ള നഗ്നവിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്നാണു രാജി. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായ്ക്ക് ഗോപാൽ രാജിക്കത്തു സമർപ്പിച്ചതായി പാർട്ടി ജനറൽ സെക്രട്ടറി വസുഭായ് പട്ടേൽ അറിയിച്ചു. 36 മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയാണു കഴിഞ്ഞ ദിവസം പുറത്തുവന്നത്. രണ്ടു വർഷം മുൻപെടുത്തതാണു വിഡിയോ എന്നാണു കരുതുന്നത്.