02 November, 2019 06:10:44 PM
ശബരിമല തീര്‍ത്ഥാടനം; കോട്ടയം ജില്ലയിലെ ഹോട്ടലുകളിലെ ഭക്ഷണ വില നിശ്ചയിച്ചു
കോട്ടയം: ശബരിമല തീര്‍ത്ഥാടന കാലത്ത് എരുമേലിയിലേയും കോട്ടയം ജില്ലയിലെ മറ്റ് ശബരിമല ഇടത്താവളങ്ങളിലേയും വെജിറ്റേറിയന്‍ ഹോട്ടലുകളിലെ ഭക്ഷണ പദാര്‍ത്ഥങ്ങളുടെ വില നിശ്ചയിച്ചു. ഹോട്ടല്‍ ആന്‍റ് റസ്റ്റോറന്‍റ് അസോസിയേഷന്‍ ഭാരവാഹികളുമായി ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പുതിക്കിയ വിലവിവരപട്ടിക ജില്ലയിലെ എല്ലാ ഹോട്ടലുകളിലും റെസ്റ്റോറന്‍റുകളിലും ഇടത്താവളങ്ങളിലും പ്രദര്‍ശിപ്പിക്കണം.
പുതുക്കിയ വില വിവരപട്ടിക ചുവടെ.
കുത്തരി ഊണ് (8 കൂട്ടം- സോര്‍ട്ടെക്സ് റൈസ്) - 60 രൂപ,
ആന്ധാ ഊണ് (പൊന്നരി) - 65 രൂപ,
കഞ്ഞി (അച്ചാറും പയറും ഉള്‍പ്പടെ) 750 ഗ്രാം - 35 രൂപ,
ചായ - 10 രൂപ,
മധുരമില്ലാത്ത ചായ - 9 രൂപ,
കാപ്പി - 10 രൂപ,
മധുരമില്ലാത്ത കാപ്പി - 9 രൂപ,
ബ്രൂഫ് കോഫി/നെസ് കോഫി -15 രൂപ,
കട്ടന്‍ കാപ്പി - 8 രൂപ,
മധുരമില്ലാത്ത കട്ടന്‍ കാപ്പി - 7 രൂപ,
കട്ടന്‍ ചായ - 8 രൂപ,
മധുരമില്ലാത്ത കട്ടന്‍ ചായ - 7 രൂപ,
ഇടിയപ്പം (ഒരെണ്ണം- 50 ഗ്രാം) - 8 രൂപ,
ദോശ (ഒരെണ്ണം- 50 ഗ്രാം) - 8 രൂപ,
ഇഡ്ഡലി (ഒരെണ്ണം-50 ഗ്രാം) - 8 രൂപ,
പാലപ്പം (ഒരെണ്ണം-50 ഗ്രാം) - 8 രൂപ,
പൊറോട്ട (ഒരെണ്ണം) -10 രൂപ,
ചപ്പാത്തി (ഒരെണ്ണം-50 ഗ്രാം) - 8 രൂപ,
ചപ്പാത്തി (3 എണ്ണം- 50 ഗ്രാം വീതം) കുറുമ ഉള്‍പ്പടെ - 55 രൂപ,
നെയ്റോസ്റ്റ് (175 ഗ്രാം) - 45 രൂപ,
പ്ലെയിന്‍ റോസ്റ്റ്- 30 രൂപ,
മസാല ദോശ (175 ഗ്രാം) - 50 രൂപ,
പൂരി മസാല (രണ്ടെണ്ണം-50 ഗ്രാം വീതം) - 30 രൂപ,
മിക്സഡ് വെജിറ്റബിള്‍ - 30 രൂപ,
പരിപ്പു വട (60 ഗ്രാം) -10 രൂപ,
ഉഴുന്നു വട (60 ഗ്രാം) - 10 രൂപ,
ബോണ്ട (50 ഗ്രാം) - 10 രൂപ,
ഉള്ളിവട (60 ഗ്രാം) - 10 രൂപ,
ഏത്തയ്ക്കാപ്പം (75 ഗ്രാം പകുതി) - 12 രൂപ,
കടലക്കറി (100 ഗ്രാം) - 25 രൂപ,
ഗ്രീന്‍പീസ് കറി (100 ഗ്രാം) - 25 രൂപ,
കിഴങ്ങു കറി (100 ഗ്രാം) - 25 രൂപ,
തൈര് (ഒരു കപ്പ്- 100 മില്ലി) - 15 രൂപ,
കപ്പ (250 ഗ്രാം) - 30 രൂപ,
തൈര് സാദം (മുന്തിയ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ മാത്രം) - 40 രൂപ,
ലെമണ്‍ റൈസ് (മുന്തിയ വെജിറ്റേറിയന്‍ ഹോട്ടലുകളില്‍ മാത്രം) - 40 രൂപ.