25 October, 2019 11:38:05 AM


അടുപ്പിലേക്ക് മണ്ണെണ്ണ പകരുന്നതിനിടെ തീപൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരണമടഞ്ഞു



ഏറ്റുമാനൂര്‍: അടുപ്പ് കത്തിക്കുന്നതിന് മണ്ണെണ്ണ ഒഴിക്കുന്നതിനിടെ തീ പടര്‍ന്ന് പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു. അതിരമ്പുഴ തൃക്കേല്‍ ക്ഷേത്രത്തിനു സമീപം വാടകയ്ക്ക് താമസിക്കുന്ന കട്ടപ്പന അയ്യപ്പന്‍ കോവില്‍ കുഴിപ്പില്‍ അബീഷിന്‍റെ ഭാര്യ മെറീന (റസിയ - 29) ആണ് മരിച്ചത്.


അടുപ്പില്‍ പ്ലാസ്റ്റിക് കവറുകളും മറ്റും ഇട്ട് തീ കത്തിച്ചശേഷം മണ്ണെണ്ണ പകരുമ്പോഴായിരുന്നുവേത്രേ അപകടം. വസ്ത്രത്തിലേക്ക് പടര്‍ന്ന തീ കെടുത്താന്‍ അബീഷ് ശ്രമിച്ചെങ്കിലും വിഫലമായി. തുടര്‍ന്ന് ക്ഷേത്രത്തിന്‍റെ ആറാട്ടുകുളത്തില്‍ ചാടിയ യുവതിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K