21 October, 2019 07:23:54 PM
നീണ്ടൂര്‍ റോഡില്‍ സ്കൂട്ടറിന് പിന്നില്‍ ബൈക്കിടിച്ച് പരിക്കേറ്റ അതിരമ്പുഴ സ്വദേശിനി വീട്ടമ്മ മരിച്ചു
ഏറ്റുമാനൂര്‍: നീണ്ടൂര്‍ റോഡില്‍ ഗവ ഐടിഐയ്ക്കു സമീപം സ്കൂട്ടരിന് പിന്നീല് ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. അതിരമ്പുഴ ഇലഞ്ഞിയില്‍ കുഞ്ഞുകുട്ടപ്പന്റെ (മാത്യു) ഭാര്യ മേരി മാത്യു (68) ആണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. കഴിഞ്ഞ 16ന് രാത്രി 8.30 മണിയോടെ ആയിരുന്നു അപകടം.
ഭര്‍ത്താവ് ഓടിച്ച സ്കൂട്ടറിന് പിന്നിലിരുന്ന് യാത്രചെയ്യവേ അമിതവേഗതയില്‍ പിന്നില്‍നിന്നെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തലയടിച്ചു തെറിച്ചു വീഴുകയായിരുന്നു. ഏറ്റുമാനൂര്‍ കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്റിന് സമീപം കോഫി ഷോപ്പ് നടത്തുകയായിരുന്നു. മക്കള്‍: അനൂപ് മാത്യു, സിന്ധു, കിഷോര്‍ മാത്യു, മരുമക്കള്‍: ഫിന കണ്ണഞ്ചേരി (അതിരമ്പുഴ), ജിജി തേക്കനി (പാറമ്പുഴ), ജോളി, തെറ്റാലികരോട്ട് (വെച്ചൂര്‍). സംസ്കാരം ഇന്ന് 10.30ന് അതിരമ്പുഴ സെന്റ് മേരീസ് പള്ളിയില്‍.