04 October, 2019 07:51:06 PM
ഐ സി എസ് ഇ, ഐ എസ് സി സ്‌കൂള്‍ കലോത്സവം രംഗോത്സവ് 2019ന് തുടക്കമായി
കോട്ടയം: അസോസിയേഷന്‍ ഓഫ് സ്‌കൂള്‍സ് ഫോര്‍ ഇന്‍ഡ്യന്‍ സ്‌കൂള്‍ സര്‍ട്ടിഫിക്കേറ്റ് സംഘടിപ്പിക്കുന്ന ഐ.സി.എസ്.ഇ., ഐ.എസ്.സി. വിദ്യാര്‍ത്ഥികളുടെ 35-ാമത് അഖിലകേരള ഇന്റര്‍ സ്‌കൂള്‍ കള്‍ച്ചറല്‍ ഫെസ്റ്റ് രംഗോത്സവ് 2019ന് മാന്നാനം കുര്യാക്കോസ് ഏലിയാസ് ഇംഗ്ലീഷ ്മീഡിയം സ്‌കൂളില്‍ തുടക്കം. തോമസ് ചാഴികാടന്‍ എം.പി. ഉദ്ഘാടനം ചെയ്തു. അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി ടോമി പതാക ഉയര്‍ത്തി. സി.എം.ഐ. തിരുവനന്തപുരം പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യാള്‍ ഫാ. സെബാസ്റ്റ്യന്‍ ചാമത്തറ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ സിനിമാ താരങ്ങളായ മക്ബൂല്‍ സല്‍മാന്‍, പൂജിതാ മേനോന്‍, പ്രദീഷ് നന്ദനന്‍, റേഡിയോ ജോക്കി അല്‍ഫോന്‍സാ ജോസഫ് എന്നിവര്‍ ചേര്‍ന്ന് തിരി തെളിയിച്ചു.
എ.എസ്.ഐ.എസ്.സി. കേരളാ റീജിയന്‍ പ്രസിഡന്റും മാന്നാനം കെ.ഇ. സ്‌കൂള്‍ പ്രിന്‍സിപ്പാളുമായ ഫാ. ജെയിംസ് മുല്ലശ്ശേരി, എ.എസ്.ഐ.എസ്.സി. എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിനോയി വര്‍ഗീസ്, സിസ്റ്റര്‍ ജാന്‍സി അഗസ്റ്റിന്‍, പി.റ്റി.എ. പ്രസിഡന്റ് ജോമി മാത്യു, എ.എസ്.ഐ.എസ്.സി. സെക്രട്ടറി ഫാ. ജോര്‍ജ്ജ് മാത്യു കരൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.ഇ. സ്‌കൂള്‍വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നൃത്ത പരിപാടികള്‍ ഉദ്ഘാടന സമ്മേളനത്തിന് നിറപ്പകിട്ടേകി.
മത്സരങ്ങളില്‍ ഒന്നാം സ്ഥാനം നേടിയവര്‍:
ഐ എസ് സി വിഭാഗം:
1. ഡിക്ലമേഷന്‍ (ഇംഗ്ലീഷ്) - ഗ്രേസ് ഫ്രാന്‍സീസ് (സെന്റ് പാട്രിക്‌സ് അക്കാഡമി അങ്കമാലി)
2. ലൈറ്റ്മ്യൂസിക് (ഇംഗ്ലീഷ് - പെണ്‍) - ധനിസസലില്‍ (ഹരിശ്രീ വിദ്യാനിധി സ്‌കൂള്‍)
3. ലൈറ്റ്മ്യൂസിക് (മലയാളം - പെണ്‍) - ലക്ഷ്മി മോഹന്‍ (ചിന്‍മയ വിദ്യാലയ)
ഐ സി എസ് സി വിഭാഗം :
1. എക്സ്റ്റംപര്‍ സ്പീച്ച് (മലയാളം) - അമിത ഫാത്തിമ (സന്ദീപനീ വിദ്യാനികേതന്‍)
2. ലൈറ്റ്മ്യൂസിക്ക് (ഇംഗ്ലീഷ് - പെണ്‍) - ഹെലന്‍ ഓക്‌സീലിയ ഫിലിപ്പ് (സെന്റ് പാട്രിക്‌സ് അക്കാഡമി അങ്കമാലി)
3. ലൈറ്റ്മ്യൂസിക്ക് (മലയാളം - ആണ്‍) - ഭരത് അനന്ദ രാമന്‍ (ഹരിശ്രീ വിദ്യാനിധി സ്‌കൂള്‍)
4. റസിറ്റേഷന്‍ (ഇംഗ്ലീഷ്) - ആന്‍മേരി ജോഷി (ഓക്‌സീലിയം നവജ്യോതിസ്‌കൂള്‍)
5. റസിറ്റേഷന്‍ (ഹിന്ദി) -വര്‍ഷ ശ്രീകുമാര്‍ (ക്രൈസ്റ്റ്‌വിദ്യാനികേതന്‍)