15 August, 2019 02:51:45 PM


കോതനല്ലൂരിൽ യുവതി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ



കടുത്തുരുത്തി: കോതനല്ലൂരിനടുത്ത് ഇരവിമംഗലത്ത് യുവതി തൂങ്ങി മരിച്ച നിലയിൽ. ഇരവിമംഗലം കരോട്ട് പുത്തൻപുരയിൽ ബിനീഷ് കെ.ജോസഫിന്‍റെ ഭാര്യ അല്‍ഫോന്‍സ എന്ന പ്രിയങ്ക (25) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ 11 മണിയോടെ വസതിയിലെ കിടപ്പുമുറിയിലാണ് മൃതദേഹം കാണപ്പെട്ടത്. ഏറ്റുമാനൂർ വില്ലേജ് ഓഫീസിന് സമീപത്തെ സ്വകാര്യസ്ഥാപനത്തില്‍ ജീവനക്കാരിയായിരുന്നു. 


ആലപ്പുഴ പാതിരപ്പള്ളി സ്വദേശികളായ പ്രദീപ് - പ്രഭ ദമ്പതികളുടെ മകളാണ് പ്രിയങ്ക. മാതാപിതാക്കളോടൊപ്പം പാലക്കാട് മീനാക്ഷിപുരത്ത് താമസിച്ചുവരവെയാണ് പ്രിയങ്ക ബിനീഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഇതോടെ വീട്ടുകാരുമായി അകല്‍ച്ചയിലായ പ്രിയങ്ക മതം മാറി അല്‍ഫോന്‍സാ എന്ന പേര് സ്വീകരിക്കുകയായിരുന്നുവത്രേ. കഴിഞ്ഞ ദിവസം കോതനല്ലൂരിലെ വീട്ടില്‍ എത്തിയ അമ്മ പ്രഭയോടൊപ്പം പ്രിയങ്ക തന്‍റെ രണ്ട് കുട്ടികളെയും ആലപ്പുഴയിലെ വീട്ടിലേക്ക് പറഞ്ഞു വിട്ടിരുന്നു. 


ബിനീഷ് - പ്രിയങ്ക ദമ്പതികള്‍ക്ക് പൊന്നു, പാറു എന്നീ രണ്ട് കുട്ടികളുണ്ട്. കടുത്തുരുത്തി പോലീസ് മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംസ്കാരം വെള്ളിയാഴ്ച 11.30ന് നടക്കും. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 9.8K