11 August, 2019 11:50:13 AM


വൈക്കത്ത് യുവാവ് മുങ്ങി മരിച്ചു; കുളത്തിൽ കുളിക്കുന്നതിനിടയിലായിരുന്നു അപകടം



വൈക്കം: അനുജനും കൂട്ടുകാർക്കുമൊപ്പം വീട്ടുവളപ്പിലെ കുളത്തിൽ കുളിക്കുന്നതിനിടയിൽ യുവാവ് മുങ്ങി മരിച്ചു. വൈക്കം തലയാഴം ഉള്ളാട്ട് അഡ്വ.ഗഗനന്റെ മകൻ ജി.അരവിന്ദാണ് മരിച്ചത്. വീട്ടുവളപ്പിലെ വെള്ളം നിറഞ്ഞു കിടന്ന വലിയകുളത്തിൽ അനുജൻ ആനന്ദിനും മറ്റു രണ്ടു സുഹൃത്തുക്കൾക്കുമൊപ്പം കുളിക്കുന്നതിനിടയിൽ അരവിന്ദ് മുങ്ങിത്താഴുകയായിരുന്നു. അനുജൻ ആനന്ദും സുഹൃത്തുക്കളും അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ കുളത്തിൽ ഇറങ്ങി അരവിന്ദിനെ കണ്ടെത്തി വൈക്കത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എഞ്ചിനിയറിംഗ് പൂർത്തിയാക്കിയ അരവിന്ദ് വിദേശത്തേക്കു പോകുന്നതിനുള്ള തയ്യാറെടുപ്പിലായിരുന്നു. മാതാവ് സുജ കെ.എസ്.ഇ.ബി അസിസ്റ്റൻറ് എക്സിക്യുട്ടീവ് എഞ്ചിനിയർ. മൃതദേഹം വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K