കോട്ടയം: പുതുപ്പള്ളിയില്‍ നിന്നും നാലു കിലോയുടെ കഞ്ചാവ് പാക്കറ്റുമായ് ഹോള്‍സെയില്‍ ഡീലര്‍മാര്‍ പിടിയിൽ. പുതുപ്പള്ളിയില്‍ തുണിക്കട നടത്തുന്ന അജിത് മാണി,ചക്കുളത്ത്കാവ് സ്വദേശി മനു മധു തുടങ്ങിയവരാണ് പിടിയിലായത്. അഞ്ചു വര്‍ഷത്തിനിടെ കോട്ടയത്ത് നടന്ന ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ.
ഇയോണ്‍ കാറിന്‍റെ സ്പീക്കര്‍ ബോക്സിനുള്ളിലാണ് കഞ്ചാവ് പാക്കറ്റിലാക്കി ഒളിപ്പിച്ചത്. കമ്പത്തുനിന്നും കൊണ്ടു വരുന്നതിനിടയില്‍ ഇരുവരും പുതുപ്പള്ളിയില്‍ വച്ച് പിടിയിലാവുകയായിരുന്നു. ആഴ്ചയിലൊരിക്കല്‍ കമ്പത്തുപോയ് കഞ്ചാവ് കൊണ്ടുവന്ന് ഇവിടെയുളള റീടെയ്ല്‍ വില്‍പനക്കാര്‍ക്ക് ഹോള്‍സെയില്‍ വിലയ്ക്ക് വില്‍കുകയായിരുന്നൂ ഇവര്‍ ചെയ്തിരുന്നത്. രഹസ്യവിവരത്തെ തുടര്‍ന്ന് കഴിഞ്ഞ 3 മാസക്കാലയുള്ള നിരീക്ഷണശേഷമാണ് എക്സെെസ് സ്പെഷ്യല്‍ സക്വാഡ് ഇവരെ പിടികൂടിയത്.