31 July, 2019 05:51:11 PM
ഏറ്റുമാനൂരില്‍ വാട്ടര്‍ ടാങ്ക് പണിക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്
ഏറ്റുമാനൂര്‍: ഏറ്റുമാനൂരില്‍ വാട്ടര്‍ ടാങ്ക് പണിക്കിടെ വൈദ്യുതാഘാതമേറ്റ് രണ്ട് പേര്‍ക്ക് പരിക്ക്. നീണ്ടൂര്‍ റോഡില്‍ പടിഞ്ഞാറെനട കുടിവെള്ളപദ്ധതിയുടെ ടാങ്ക് നിര്‍മ്മാണത്തിലേര്‍പെട്ടിരുന്ന ഒഡീഷാ സ്വദേശികളായ ലുദിയാദാസ് (22), രാജോഷ് (21) എന്നിവര്‍ക്കാണ് വൈദ്യുതാഘാതമേറ്റത്. ടാങ്കിന്‍റെ നിര്‍മ്മാണത്തിന് ഉപയോഗിച്ച ഇരുമ്പുകമ്പി എടുത്തു പൊക്കിയപ്പോള്‍ തൊട്ടു ചേര്‍ന്നുള്ള 11 കെ.വി. വൈദ്യുതി ലൈനില്‍ മുട്ടിയാണ് ഷോക്കേറ്റതത്രേ.
വൈദ്യുതാഘാതമേറ്റ ഒരാള്‍ ആദ്യം 30 അടിയോളം താഴേക്ക് തെറിച്ചുവീണു. ഇയാളെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. പൊള്ളലേറ്റ അടുത്ത തൊഴിലാളി താഴേക്ക് ഇറങ്ങാനാവാതെ മുകളില്‍ കുരുങ്ങി. കോട്ടയത്തുനിന്നും എത്തിയ ഫയര്‍ഫോഴ്സ് സംഘം ഇയാളെ താഴെയിറക്കി കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ് ഐ അനൂപ് സി നായരുടെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ പോലീസും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു.