13 July, 2019 03:12:59 PM
കോട്ടയം മെഡിക്കല്‍ കോളേജ് വളപ്പിലെ കുറ്റിക്കാട്ടിൽ മധുവയസ്കയുടെ മൃതദേഹം അഴുകിയ നിലയിൽ
കോട്ടയം : കോട്ടയം മെഡിക്കല്‍ കോളേജ് വളപ്പില്‍ അജ്ഞാതസ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാന്‍സര്‍ വാര്‍ഡിന് എതിര്‍വശത്ത് സി.ടി.സ്കാന്‍ സെന്‍ററിനോട് ചേര്‍ന്നുള്ള മാലിന്യങ്ങള്‍ തള്ളുന്ന കുറ്റിക്കാടിന് സമീപമാണ് ശനിയാഴ്ച ഉച്ചയോടെ മൃതദേഹം കാണപ്പെട്ടത്. മാലിന്യം തള്ളാനെത്തിയ ജീവനക്കാരാണ് ആദ്യം മൃതദേഹം കണ്ടത്. തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാരനെ വിവരം അറിയിക്കുകയായിരിന്നു.
തുടര്‍ന്ന് സെക്യൂരിറ്റി ജീവനക്കാര്‍ വിവരം ഗാന്ധിനഗര്‍ പോലീസില്‍ വിവരം അറിയിച്ചു. മൃതദേഹത്തിന് രണ്ടാഴ്ചയോളം പഴക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. ഗാന്ധിനഗർ ഭാഗത്ത് ലോട്ടറി കച്ചവടം നടത്തിവന്ന മധ്യവയസ്കയുടെതാണ് മൃതദേഹമെന്ന നിഗമനത്തിലാണ് പോലീസ്. എന്നാൽ കൊലപാതകമാണോ എന്ന് തീരുമാനിക്കാറായിട്ടില്ലെന്നും പോലീസ് പറയുന്നു.
മൃതദേഹം കണ്ടെത്തിയ ശേഷം പൊന്നമ്മ (55) എന്ന തന്റെ മാതാവിനെ കാണ്മാനില്ലെന്ന് കാട്ടി ശനിയാഴ്ച വൈകിട്ട് മല്ലപ്പള്ളിയിൽ താമസിക്കുന്ന മകൾ ഗാന്ധിനഗർ സ്റ്റേഷനിൽ പരാതി നൽകി. ഡി.വൈ.എസ്.പി ആര്‍. ശ്രീകുമാര്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡി.വൈ.എസ്.പി പാര്‍ത്ഥസാരഥി പിള്ള, ഗാന്ധിനഗര്‍ സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ അനൂപ് ജോസ് എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചു. മൊബൈല്‍ ഫോറന്‍സിക് വിഭാഗവും പരിശോധനയ്ക്കായി സ്ഥലത്ത് എത്തി.