15 June, 2019 01:27:46 PM
മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിന് തയ്യാറായില്ല ; മകന്‍റെ മുന്നില്‍ ഭാര്യയെ ഭര്‍ത്താവ് പുഴയില്‍ മുക്കിക്കൊന്നു
അലീഗഡ്: മന്ത്രവാദിയുമായി ലൈംഗിക ബന്ധത്തിന് തയ്യാറാകാത്ത ഭാര്യയെ മകന്‍റെ മുന്നില്‍വെച്ച് ഭര്‍ത്താവ് കുളത്തില്‍ മുക്കിക്കൊന്നു. മകന്‍റെ മൊഴിയില്‍ പിതാവിനെയും മന്ത്രവാദിയെയും പോലീസ് അറസ്റ്റ് ചെയ്തു. അലിഗഡില്‍ വ്യാഴാഴ്ച നടന്ന സംഭവത്തില്‍ മാന്‍പാല്‍ എന്നയാളെയും മന്ത്രവാദിയായ ശാന്താദാസ് ദുര്‍ഗാദാസ് എന്നയാളെയുമാണ് പോലീസ് പിടികൂടിയത്.
ശാന്താദാസുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ മാന്‍പാല്‍ 32 കാരിയായ ഭാര്യയെ നിരന്തരം നിര്‍ബ്ബന്ധിക്കുമായിരുന്നു. എതിര്‍ത്തതിനെ തുടര്‍ന്ന് വഴക്കും പതിവായിരുന്നു. ഇക്കാര്യത്തില്‍ രണ്ടു ദിവസം മുമ്പ് ഇരുവരും വഴക്കുണ്ടാക്കുകയും വിവരം യുവതി സഹോദരനെ വിളിച്ചു പറയുകയും സഹോദരന്‍ എത്തി പ്രശ്‌നം പരിഹരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഭാര്യയെ പുഴയ്ക്കരികിലേക്ക് വിളിച്ചു വരുത്തിയ മാന്‍പാല്‍ അവരെ പുഴയില്‍ തള്ളിയിടുകയായിരുന്നു.
പിതാവിന്‍റെ പ്രവര്‍ത്തിക്ക് പക്ഷേ കൗമാരക്കാരനായ മകന്‍ സാക്ഷിയായിരുന്നു. മാതാവിനെ രക്ഷിക്കാന്‍ ശ്രമിച്ചാല്‍ മകനെയും കൊല്ലുമെന്ന് പിതാവ് ഭീഷണിപ്പെടുത്തി. പിന്നീട് യുവതിയുടെ സഹോദരന്‍റെ പരാതിയില്‍ മകന്‍ പിതാവിനെതിരേ പോലീസിന് മൊഴി നല്‍കുകയും ചെയ്തു. അച്ഛന്‍ അമ്മയെ പുഴയില്‍ മുക്കിക്കൊല്ലുന്നത് കണ്ടെന്നാണ് മകന്‍ പോലീസിനോട് പറഞ്ഞത്. മന്ത്രവാദിയായ ശാന്താദാസ് മുമ്പും ക്രിമിനല്‍ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നയാളാണത്രേ.