14 June, 2019 08:22:51 PM
മോട്ടോർ വാഹന പണിമുടക്ക് മാറ്റി വെച്ചു; വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം തല്‍ക്കാലം നടപ്പാക്കില്ല
തിരുവനന്തപുരം: ജൂൺ 18ന് നടത്താൻ നിശ്ചയിച്ചിരുന്ന മോട്ടോർ വാഹന പണിമുടക്ക് മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയെ തുടർന്ന് മാറ്റിവെച്ചു. ജിപിഎസ് സംവിധാനം നടപ്പാക്കുന്നത് മാറ്റിവെയ്ക്കും.15 വർഷത്തെ നികുതി, ഓട്ടോറിക്ഷ മീറ്റർ സീൽ ചെയ്യുന്നത് താമസിച്ചാലുള്ള പിഴ തുടങ്ങിയ വിഷയങ്ങൾ 26 ന് ഉന്നതല ചർച്ച നടത്താനും തീരുമാനിച്ചതിനെ തുടർന്നാണ് പണിമുടക്ക് മാറ്റിവെച്ചത്