15 December, 2015 07:36:17 AM


പൊട്ടിചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്താൻ ടു കണ്ട്രീസ്



ദിലീപും മമതയും ഒരുമിക്കുന്ന നർമത്തിൽ  പൊതിഞ്ഞ ഒരു ചിത്രമാണ് ടു കണ്ട്രീസ്. പ്രേക്ഷകരുടെ  താല്പര്യം പരിഗണിച്ചാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അഭിരുചിയിലും സ്വഭാവത്തിലും വ്യത്യസ്തരായ രണ്ടു വ്യക്തികളുടെ കഥയാണ് ഈ ചിത്രത്തിലുള്ളത്. ശരീരം അനങ്ങാതെ എളുപ്പവഴിയിലൂടെ കാര്യം കാണാൻ ശ്രമിക്കുന്ന വ്യക്തിയാണ് ഉല്ലാസ്. കാനഡയിൽ ജനിച്ച കഥാപാത്രമായാണ് മമത എത്തുന്നത്‌. ഇവരുടെ കണ്ടുമുട്ടലും പിന്നീടുണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് സിനിമ. ഈ മാസം 24 നു ടു കണ്ട്രീസ്  റിലീസ് ചെയ്യും 



   



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K