06 May, 2019 01:15:53 PM
                    ഓട്ടന്‍തുള്ളലിനോടൊപ്പം പ്രധാന കഥാപാത്രങ്ങള്‍ വേദിയില്‍ അണിനിരന്നത് വേറിട്ട കാഴ്ചയായി
                    
                    
                        

കോട്ടയം: ഓട്ടന്‍തുള്ളലിനോടൊപ്പം കഥയിലെ പ്രധാന കഥാപാത്രങ്ങള്‍ വേദിയില്‍ അണിനിരന്നത് വേറിട്ട കാഴ്ചയായി. പെരുമ്പായിക്കാട് ശ്രീനാരായണ ഗുരുദേവ ക്ഷേത്രത്തിലെ പ്രതിഷ്ഠാവാർഷികോത്സവത്തോടനുബന്ധിച്ച് പാലാ കെ ആർ മണി അവതരിപ്പിച്ച ഗുരുദേവചരിതം ഓട്ടൻതുള്ളലിനോടൊപ്പമാണ് ഗുരുദേവനും ചട്ടമ്പിസ്വാമിയും വേദിയില്‍ എത്തിയത്. ഗുരുദേവന്‍റെ ജനനം മുതൽ സമാധി വരെയുള്ള ജീവചരിത്രം ഒരു മണിക്കൂറിൽ ഓട്ടൻതുള്ളലായി അവതരിപ്പിക്കുകയായിരുന്നു കെ ആർ മണി. ശ്രീനാരായണ ഗുരുവായി കവിയും നടനുമായ ഹരിയേറ്റുമാനൂരും ചട്ടമ്പിസ്വാമിയായി സിനിമാ-സീരിയൽ നടൻ ജഗദീശും വേഷമിട്ടു. കലാക്ഷേത്രം റോബനും കലാക്ഷേത്രം ശ്രീക്കുട്ടിയുമാണ് ചമയമണിയിച്ചത്.  
                     
                    
                    
                    
                        Share this News Now:
                        
                                                Like(s): 6.1K