02 May, 2019 04:00:13 PM
റിമിയും പിരിയുന്നു; ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്സും വിവാഹ മോചനത്തിന് ഹര്‍ജി നല്‍കി

കൊച്ചി: ഗായിക റിമി ടോമി വിവാഹ മോചനത്തിന്. ഭര്‍ത്താവ് റോയ്സുമായി വിവാഹ മോചനം ആവശ്യപ്പെട്ട് റിമി ടോമി എറണാകുളം കുടുംബ കോടതിയില്‍ ഏപ്രില്‍ 12ന് ഹര്‍ജി നല്‍കിയതായാണ് അറിയുന്നത്. ഉഭയ സമ്മത പ്രകാരമാണ് ഹർജി. ഒന്നിച്ച് മുന്നോട്ട് പോകാന്‍ കഴിയാത്ത സ്ഥിതിക്ക് വിവാഹമോചനം അനുവദിക്കണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.
നേരത്തെ റിമിയോടും ഭര്‍ത്താവിനോടും വ്യാഴാഴ്ച ഹാജരാകാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. രണ്ടുപേരും കോടതിയില്‍ ഹാജറായിരുന്നു. ഇരുവര്‍ക്കും കൗണ്‍സിലിംഗ് നിര്‍ദേശിച്ച കോടതി കേസ് പരിഗണിക്കുന്നത് മാറ്റി. 2008ലാണ് റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്.
പരസ്പര സമ്മതത്തോടെയാണ് വിവാഹമോചന ഹർജി നൽകിയത്. 11 വർഷത്തെ വിവാഹജീവിതം വേണ്ടെന്ന് വച്ച വിവരം അധികം ആരെയും ഇവർ അറിയിച്ചിരുന്നില്ല. മാധ്യമങ്ങളെ പോലും അറിയിക്കാതെയാണ് കുടുംബകോടതിയിൽ ഹർജി ഇവർ ഫയൽ ചെയ്തിരിക്കുന്നത്. അതേസമയം ഇവർ ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും ഇവരുടെ സുഹൃത്തുകൾ പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു
                    
                                
                                        



