21 April, 2019 12:43:57 PM
കൊട്ടികലാശം: കോട്ടയം ജില്ലയിലെ വിവിധ ടൗണുകളില്‍ ഇന്ന് മൂന്ന് മണി മുതല്‍ ഗതാഗതനിയന്ത്രണം
കോട്ടയം: ലോക് സഭാ ഇലക്ഷന്‍റെ പരസ്യപ്രചാരണത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് കോട്ടയം ജില്ലയിലെ താഴെ പറയുന്ന സ്ഥലങ്ങളില്‍ ഞായറാഴ്ച വൈകുന്നേരം 3 മുതല്‍ 6 വരെ ഗതാഗതക്രമീകരണം ഏര്‍പ്പെടുത്തി.
കോട്ടയം ടൌണ്‍
1. കെ. കെ. റോഡ് വഴി ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ മനോരമ ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് ഈരയില്‍ക്കടവ് – മണിപ്പുഴ ബൈപ്പാസ് റോഡെയും, ചെറുവാഹനങ്ങള്‍ ചന്തക്കവല നിന്നും തിരിഞ്ഞ് കോടിമത ബൈപ്പാസ് റോഡെയും പോകേണ്ടതാണ്. കെ. കെ. റോഡ് വഴി വരുന്ന പ്രൈവറ്റ് ബസുകള്‍ കളക്ട്രെറ്റ് ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് ലോഗോസ് ജംഗ്ഷന്‍– ശാസ്ത്രി റോഡ് വഴി പോകേണ്ടതാണ്.
2. ഏറ്റുമാനൂര്‍, കുമരകം ഭാഗങ്ങളില്‍ നിന്നും വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വലിയ വാഹനങ്ങള്‍ ബേക്കര്‍ ജംഗ്ഷന്‍ - സിയെര്‍സ് - TMS ജംഗ്ഷന്‍ - കലക്ട്രേറ്റ് ജംഗ്ഷന്‍വഴി മനോരമ ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് ഈരയില്‍ക്കടവ് – മണിപ്പുഴ ബൈപ്പാസ് റോഡെയും, ചെറുവാഹനങ്ങള്‍ ചന്തക്കവല നിന്നും തിരിഞ്ഞ് കോടിമത ബൈപ്പാസ് റോഡിലൂടെ പോകേണ്ടതാണ്.
3. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും വരുന്ന വലിയ വാഹനങ്ങള്‍ നാട്ടകം സിമന്‍റ് കവലയില്‍നിന്നും പാറെച്ചാല്‍ ബൈപാസ്, തിരുവാതുക്കല്‍, അറുത്തുട്ടി, ചാലുകുന്ന്‍, ചുങ്കം വഴിയും കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മണിപ്പുഴ ജംഗ്ഷനില്‍നിന്നും തിരിഞ്ഞ് മൂലേടം ഓവര്‍ബ്രിഡ്ജ്, ദിവാന്‍ കവല വഴി കഞ്ഞിക്കുഴി ഭാഗത്തേക്ക് പോകേണ്ടതാണ്. ചങ്ങനാശ്ശേരി ഭാഗത്ത് നിന്നും വരുന്ന KSRTC / പ്രൈവറ്റ് ബസുകള്‍ പുളിമൂട് ജംഗ്ഷനില്‍നിന്നും ഇടത്തേക്ക് തിരിഞ്ഞ് പാലാമ്പടം, ടെമ്പിള്‍ കോര്‍ണര്‍ വഴി പോകേണ്ടതാണ്.
പാലാ ടൌണ്‍
1. കോട്ടയം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ഉച്ചകഴിഞ്ഞ് രണ്ട് മുതല്‍ പുലിയന്നൂര്‍ ജംഗ്ഷനില്‍നിന്നും ബൈപാസ്സ് റോഡ് വഴി പാലാ ഭാഗത്തെത്തി തിരിഞ്ഞ് പോകേണ്ടതാണ്.
2. ഈരാറ്റുപേട്ട, തൊടുപുഴ ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ റിവര്‍വ്യൂ റോഡിലൂടെ പാലാ ജനറല്‍ ആശുപത്രി ഭാഗത്തെത്തി പൊന്‍കുന്നം റോഡില്‍ പ്രവേശിച്ച് 12-)ഠ മൈല്‍ വഴി മുത്തോലി ഭാഗത്തെത്തി കോട്ടയം ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
3. പൊന്‍കുന്നം ഭാഗത്തുനിന്നും വരുന്ന വാഹനങ്ങളും 12-)ഠ മൈല്‍ ഭാഗത്തുനിന്നും തിരിഞ്ഞ് മുത്തോലിയിലെത്തി പാലാ ഭാഗത്തേയ്ക്കും, കോട്ടയം ഭാഗത്തേയ്ക്കും പോകേണ്ടതാണ്.
ചങ്ങനാശ്ശേരി ടൌണ്‍
1. എം.സി. റോഡില്‍ നിന്നും തെക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ പാലാത്ര ഭാഗത്തു നിന്നും തിരിഞ്ഞ് ബൈപ്പാസ് വഴി ളായിക്കാട് എത്തി പോകേണ്ടതാണ്.
2. തെക്കും നിന്നും വടക്ക് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ളായിക്കാട് നിന്നും തിരിഞ്ഞ് ബൈപ്പാസ് വഴി പാലാത്ര എത്തി പോകേണ്ടതാണ്.
എരുമേലി ടൌൺ
1. റാന്നി ഭാഗത്തു നിന്നും കാഞ്ഞിരപ്പള്ളി ഭാഗത്തേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും വാഴക്കാല ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് റ്റി.ബി. റോഡു വഴി പെട്രോൾ പമ്പ് ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്. കൂടാതെ ബസ്സുകൾ കൊരട്ടി പാലം, പാറമട വഴി ബസ്സ് സ്റ്റാന്റിലേക്ക് പോകേണ്ടതാണ്.
2. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നും റാന്നി ഭാഗത്തേക്കു പോകേണ്ട എല്ലാ വാഹനങ്ങളും പെട്രോൾ പമ്പ് ജംഗ്ഷനിൽ നിന്നും തിരിഞ്ഞ് റ്റി.ബി. റോഡു വഴി വാഴക്കാല ജംഗ്ഷനിൽ എത്തി റാന്നിക്കു പോകേണ്ടതാണ്.
പൊന്‍കുന്നം ടൌൺ
1. കോട്ടയം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾ പാലാ റോഡിലേക്ക് തിരിഞ്ഞ് ഗുരുമന്ദിരം ജംഗ്ഷനിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് കോയിപ്പള്ളി കോളനി വഴി KVMS ജംഗ്ഷനിൽ എത്തി പോകേണ്ടതാണ്.
2. കാഞ്ഞിരപ്പള്ളി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ KVMS ജംഗ്ഷനിൽ നിന്നും ഇടത്തോട്ടു തിരിഞ്ഞ് ചിറക്കടവ്, ചെന്നാക്കുന്ന് വഴി 19-ാo മൈലിൽ എത്തി KK റോഡുവഴി പോകേണ്ടതാണ്.
കാഞ്ഞിരപ്പള്ളി ടൌൺ
കോട്ടയം ഭാഗത്തു നിന്നും മുണ്ടക്കയം ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ കുന്നുംഭാഗത്തുനിന്നും തിരിഞ്ഞ് റ്റി.ബി. റോഡു വഴി മണ്ണാറക്കയം, പട്ടിമറ്റം, 26-)o മൈൽ വഴി മുണ്ടക്കയം ഭാഗത്തേക്ക് പോകേണ്ടതാണ്. മുണ്ടക്കയം ഭാഗത്തു നിന്നും പടിഞ്ഞാറേക്കു പോകേണ്ട വാഹനങ്ങൾ 26-)o` മൈൽ, പട്ടിമറ്റം, മണ്ണാറക്കയം, റ്റി.ബി. റോഡു വഴി പൊന്‍കുന്നം ഭാഗത്തേക്കു പോകേണ്ടതാണ്.
തലയോലപ്പറമ്പ്
1 കോട്ടയത്ത് നിന്നും വൈക്കത്തേക്ക് പോകുന്ന വാഹനങ്ങൾ നേരിട്ട് ബസ് സ്റ്റാൻഡിൽ കയറാതെ നേരെ വൈക്കത്തേക്ക് പോകേണ്ടതാണ് (One Way).
2 വൈക്കത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോകുന്ന വലിയ വാഹനങ്ങൾ KR Auditorium, ACC വഴി തിരിഞ്ഞ് മാർക്കറ്റ് റോഡ് വഴി പള്ളിക്കവലയിലെത്തി പോകേണ്ടതും ചെറുവണ്ടികൾ KR Auditorium, അടിയം വഴി വെട്ടിക്കാട്ടു മുക്കിലെത്തി പോകേണ്ടതുമാണ്.
3 കോട്ടയം, എറണാകുളം ലിമിറ്റഡ് സ്റ്റോപ്പ് ബസ്സുകൾ പള്ളിക്കവലയിൽ നിന്നും അതാത് ദിശകളിലേക്ക് തിരിഞ്ഞു പോകേണ്ടതുമാണ്.
കടുത്തുരുത്തി
1 കോട്ടയത്തു നിന്നും എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മുട്ടുചിറയില്‍ നിന്നും തിരിഞ്ഞ് ആയാംകുടി, ആപ്പാഞ്ചിറ വഴി പോകേണ്ടതാണ്.
2 എറണാകുളത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കടുത്തുരുത്തി മാര്‍ക്കറ്റ് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് അറുനൂറ്റിമംഗലം, ഞീഴൂര്‍, പാലകര, കാപ്പുതല,തോട്ടുവ വഴി പോകേണ്ടതാണ്.
വൈക്കം
(1) വെച്ചൂര്‍ ഭാഗത്തു നിന്നും വരുന്ന KSRTC , PVT ബസ്സുകള്‍ തോട്ടുവക്കം പാലം വഴി തെക്കേനടയിലിലെത്തി , ദളവാകുളം സ്റ്റാന്‍ഡ് വഴി KSRTC ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
(2) മൂത്തേടത്തുകാവ്, ടി. വി പുരം ഭാഗത്തു നിന്നും വരുന്ന ബസ്സുകള്‍ തോട്ടുവക്കം പാലം വഴി തെക്കേനടയിലിലെത്തി, ദളവാകുളം സ്റ്റാന്‍ഡ് വഴി KSRTC ഭാഗത്തേയ്ക്ക് പോകേണ്ടതാണ്.
(3) കോട്ടയം, എറണാകുളം ഭാഗത്തു നിന്നും വരുന്ന KSRTC, PVT ബസ്സുകള്‍ ദളവാകുളം സ്റ്റാന്‍ഡിലെത്താതെ വലിയകവല വഴി നേരെ സ്റ്റാന്‍ഡിലെത്തി അതേ റൂട്ടില്‍ തന്നെ തിരികെ പോകേണ്ടതാണ്.
(4) എറണാകുളം ഭാഗത്തു നിന്നും വെച്ചൂര്‍ ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങള്‍ വലിയ കവല, ലിങ്ക് റോഡ് വഴി മുരിയന്‍കുളങ്ങര, ചേരുംചുവടു വഴി പോകേണ്ടതാണ്.