17 March, 2016 09:21:22 PM


അവസാനം ജഗതിയെയും "വധിച്ചുു" : മരണവാര്‍ത്ത വൈറലായി


കൊച്ചി :  പ്രമുഖനടന്‍ ജഗതി ശ്രീകുമാര്‍ അന്തരിച്ചതായി വാര്‍ത്ത. പ്രമുഖ ചാനലില്‍ ജഗതി മരിച്ചതായി വന്ന വാര്‍ത്ത ഇപ്പോള്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിക്കുകയാണ്. മലയാളത്തിന്‍റെ ഹാസ്യസാമ്രാട്ട് ജഗതിശ്രീകുമാര്‍ (64) ഹൃദയാഘാതം മൂലം മരണപ്പെട്ടു എന്നാണ് വാര്‍ത്ത. 

ഭാര്യാസഹോദരന്റെ വീട്ടില്‍ കുഴഞ്ഞ് വീഴുകയായിരുന്നു എന്നും മരണകാരണം ഹൃദയാഘാതം ആണെന്നും സംസ്കാരം നാളെ ഉച്ചകഴിഞ്ഞാണെന്നുമുള്ള ബ്രേക്കിംഗ് ന്യൂസോടു കൂടിയ വാര്‍ത്ത വാട്സ് ആപ്പിലും ഫേസ്ബുക്കിലും വ്യാഴാഴ്ച വൈകിട്ടാണ് പ്രചരിക്കാന്‍ തുടങ്ങിയത്. വ്യാജ വാര്‍ത്തയെ തുടര്‍ന്ന് നിരവധി ഫോണ്‍ കോളുകളാണ് ജഗതിയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിലേക്കും പത്രമോഫീസുകളിലേക്കും എത്തിയത്. നേരത്തെ സിനിമാതാരം സലിംകുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ മരണമടഞ്ഞ വ്യാജവാര്‍ത്തകളും സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചിരുന്നു. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.5K