01 March, 2019 12:10:15 AM
എം സി റോഡിൽ തെള്ളകം അടച്ചിറയിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്
കോട്ടയം: എം സി റോഡിൽ തെള്ളകം അടച്ചിറയിൽ കാറുകൾ കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. ഏറ്റുമാനൂർ പാറയിൽ ഷെറിൻ (21), ഷാരോൺ (24), കുറിച്ചി സചിവോത്തമപുരം അരുൺ നിവാസിൽ അജിത് (29) എന്നിവർക്കാണ് പരിക്കേറ്റത്. മൂവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച രാത്രി 11.30 മണിയോടെ ആയിരുന്നു അപകടം. കന്യാകുമാരിയിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിയായ ഷെറിനെ കോട്ടയം റയിൽവേ സ്റ്റേഷനിൽ നിന്നും വീട്ടിലേക്ക് കൂട്ടികൊണ്ടുവരികയായിരുന്നു സഹോദരനായ ഷാരോൺ. ഇവർ സഞ്ചരിച്ച കാർ അടിച്ചിറ വളവിലെത്തിയപ്പോൾ ഏറ്റുമാനൂർ ഭാഗത്തു നിന്നും വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്ന് ഗാന്ധിനഗർ പോലീസ് പറഞ്ഞു.