20 February, 2019 08:28:53 PM
പിന്നിട്ട 1000 ദിനങ്ങളില്‍ സമഗ്ര മേഖലയിലും അര്‍ത്ഥ പൂര്‍ണ്ണമായ മാറ്റം സാധ്യമാക്കി - മന്ത്രി തിലോത്തമന്‍
വിശപ്പുരഹിത കേരളം, ആരോഗ്യ ജാഗ്രത 2019 എന്നീ പദ്ധതികളുടെ ജില്ലാതല ഉദ്ഘാടനവും സൗജന്യ ഗ്ലൂക്കോമീറ്റര്‍, ആധാര്‍ എന്റോള്‍മെന്റ് കിറ്റ് എന്നിവയുടെ വിതരണവും അദ്ദേഹം നിര്‍വഹിച്ചു. അഡ്വ. കെ സുരേഷ് കുറുപ്പ് എം.എല്‍.എ അദ്ധ്യക്ഷനായിരുന്നു. സി. കെ ആശ എം എല്‍ എ, ജില്ലാ പോലീസ് മേധാവി എസ് ഹരിശങ്കര്‍, എ ഡി എം അലക്‌സ് ജോസഫ്, ഡി റ്റി പി സി സെക്രട്ടറി ഡോ. ബിന്ദു നായര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം പി ശ്രീലത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് പി എന്‍ എന്നിവര്‍ പങ്കെടുത്തു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജേക്കബ് വര്‍ഗ്ഗീസ് ആരോഗ്യ സംരക്ഷണ സന്ദേശം നല്‍കി. ജില്ലാ കളക്ടര്‍ പി. കെ സുധീര്‍ ബാബു സ്വാഗതവും സബ്കളക്ടര്‍ ഈശപ്രിയ നന്ദിയും പറഞ്ഞു.
നിയോജക മണ്ഡലങ്ങളില്‍ പൂര്‍ത്തീകരിച്ചിട്ടുളളതും ആരംഭിക്കുന്നതുമായ പദ്ധതികളുടെ ഉദ്ഘാടനം, കലാ സാംസ്‌ക്കാരിക പരിപാടികള്‍, ചിത്രപ്രദര്‍ശനം, വിവിധ വകുപ്പുകളുടെ സേവനമേള ഉത്പന്ന പ്രദര്‍ശന വിപണന മേള എന്നിവ ആഘോഷത്തിന്‍റെ ഭാഗമായി നാഗമ്പടം മൈതാനിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. മേള ഫെബ്രുവരി 27ന് അവസാനിക്കും.
1000 ദിനത്തില്‍ 1000 ബലൂണ്‍ പറത്തി ആഘോഷത്തിന് തുടക്കം
സംസ്ഥാനസര്‍ക്കാരിന്റെ 1000 ദിനാഘോഷത്തോടനുബന്ധിച്ച് നടക്കുന്ന ജില്ലാതല ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത് 1000 ബലൂണുകള്‍ പറത്തി. ഉദ്ഘാടനസമ്മേളനത്തിന് മുമ്പുള്ള ആരോഗ്യസന്ദേശയാത്ര പ്രദര്‍ശനനഗരിയില്‍ പ്രവേശിച്ചതിന് ശേഷമാണ് മന്ത്രി പി.തിലോത്തമന്‍, അഡ്വ. കെ സുരേഷ് കുറുപ്പ് എം.എല്‍.എ, സി. കെ ആശ എം എല്‍ എ, ജില്ലാ പോലീസ് മേധാവി എസ് ഹരിശങ്കര്‍, എ ഡി എം അലക്‌സ് ജോസഫ്, ഡി റ്റി പി സി സെക്രട്ടറി ഡോ. ബിന്ദു നായര്‍, ജില്ലാ സപ്ലൈ ഓഫീസര്‍ എം പി ശ്രീലത, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സിനി കെ. തോമസ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ സുരേഷ് പി എന്‍ എന്നിവരും ആരോഗ്യ പ്രവര്‍ത്തകരും കാണികളും ചേര്‍ന്ന് 1000 ബലൂണുകള്‍ പറത്തിയത്.
പൂമുഖത്ത് നാട മുറിച്ച് പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം
ഐ ആന്‍റ് പി.ആര്‍.ഡി ഒരുക്കിയ പൂമുഖത്ത് നാട മുറിച്ച് പ്രദര്‍ശന സ്റ്റാളുകളുടെ ഉദ്ഘാടനം മന്ത്രി പി. തിലോത്തമന്‍ നിര്‍വഹിച്ചു. സര്‍ക്കാരിന്‍റെ നവകേരളം മിഷന്‍ പദ്ധതിയുടെ ഭാഗമായ ഹരിത കേരളം, ലൈഫ്, പൊതുവിദ്യാഭ്യാസ യജ്ഞം, ആര്‍ദ്രം, കുടുംബശ്രീ, പൊലീസ്, എക്‌സൈസ്, ഐ ആന്‍റ് പി.ആര്‍.ഡി, കൃഷി വകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, ക്ഷീര വികസന വകുപ്പ്, ഭാഗ്യക്കുറി വകുപ്പ്, പൊതുമരാമത്ത് വകുപ്പ്, സാമൂഹ്യനീതി, വനിതാശിശുസംരക്ഷണം, ടൂറിസം എന്നിങ്ങനെ വിവിധ വകുപ്പുകളുടെ സ്റ്റാളുകളാണ് മേളയിലുള്ളത്.