12 February, 2019 08:39:44 AM
സിസ്റ്റര്‍ അഭയ കൊലക്കേസ്: പ്രത്യേക സി.ബി.ഐ കോടതി ഇന്ന് പരിഗണിക്കും
തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസ് തിരുവനന്തപുരം പ്രത്യേക സി.ബി.ഐ കോടതി ഇന്ന് പരിഗണിക്കും. നിലവിലെ പ്രതികളായ ഫാ.തോമസ് എം.കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ക്രൈംബ്രാഞ്ച് മുന്‍ എസ്.പി. കെ.ടി. മൈക്കിള്‍ എന്നിവര്‍ ഹൈക്കോടതിയില്‍ നല്‍കിയ വിടുതല്‍ ഹര്‍ജികള്‍ നിലനില്‍ക്കുന്നതു കൊണ്ടാണ് കേസ് നടപടികള്‍ നിരന്തരമായി മാറ്റി വെയ്ക്കുന്നത്. നേരത്തേ കേസിലെ രണ്ടാം പ്രതി ഫാ.ജോസ് പൂതൃക്കയിലിനെ സി.ബി.ഐ കോടതി തെളിവുകളുടെ അഭാവത്തില്‍ കുറ്റവിമുകതനാക്കിയിരുന്നു. 1992 മാര്‍ച്ച് 27 നാണ് കോട്ടയം പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.