05 February, 2019 10:37:03 AM
മകള്‍ താഴ്ന്ന ജാതിക്കാരനെ പ്രണയിച്ചു; അച്ഛന് ഇരുപതുകാരിയായ മകളെ കൊലപ്പെടുത്തി
പ്രകാശം: ആന്ധ്രാ പ്രദേശിലെ പ്രകാശം ജില്ലയില്‍ താഴ്ന്ന ജാതിയില്‍ പെട്ട യുവാവിനെ പ്രണയിച്ചതിന്റെ പേരില്‍ പിതാവ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തി. വൈഷ്ണവി എന്ന ഇരുപതുകാരിയാണു തിങ്കളാഴ്ച കൊല്ലപ്പെട്ടത്. സഹപാഠിയുമായുള്ള ബന്ധത്തിന്റെ പേരില്‍ തര്‍ക്കം ഉടലെടുക്കുകയും വൈഷ്ണവിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നെന്നാണ് പോലീസ് സംശയിക്കുന്നത്. വൈഷ്ണവിയുടെ പിതാവ് വെങ്ക റെഡ്ഡിയെ പോലീസ് കസ്റ്റഡിയിലെടുത്തു. വൈഷ്ണവിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന താഴ്ന്ന ജാതിയില്‍ പെട്ട യുവാവിനോടൊപ്പം ഒളിച്ചോടാന്‍ പെണ്‍കുട്ടി പദ്ധതിയിട്ടിരുന്നതായി പിതാവ് സംശയിച്ചിരുന്നു. ഇതാണ് കൊലപാതകത്തിലേക്കു നയിച്ചത്. റെഡ്ഡിയെ പോലീസ് ചോദ്യം ചെയ്യുകയാണ്. കൊലക്കേസ് രജിസ്റ്റര്‍ ചെയ്തതായും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ കുറ്റം ചുമത്തുമെന്നും പോലീസ് അറിയിച്ചു.