04 February, 2019 02:30:55 PM


പിഞ്ചു കുഞ്ഞിന് പീഡനം; അദ്ധ്യാപകന് വധശിക്ഷ നടപ്പാക്കാന്‍ സര്‍ക്കാര്‍



ജബല്‍പൂര്‍: നാലു വയസ്സുകാരിയെ പീഡിപ്പിച്ച മഹേന്ദ്ര സിംഗ് ഗോണ്ട എന്ന അധ്യാപകന് വധശിക്ഷ നടപ്പിലാക്കാന്‍ ഒരുങ്ങുകയാണ് മദ്ധ്യപ്രദേശ് സര്‍ക്കാര്‍. ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. ജബല്‍പൂര്‍ ജയിലിലായിരിക്കും ശിക്ഷ നടപ്പാക്കുക. കഴിഞ്ഞ ജൂണിലാണ് ഗോണ്ട കുട്ടിയെ തട്ടിക്കൊണ്ടുപോയി മൃഗീയമായി പീഡിപ്പിച്ചത്. തുടര്‍ന്ന് കുട്ടി മരിച്ചെന്ന് കരുതി അടുത്തുള്ള കാട്ടില്‍ ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ നിന്ന് കുട്ടിയെ കണ്ടെടുത്ത വീട്ടുകാര്‍ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ ലഭ്യമാക്കി. എയിംസില്‍ ചികിത്സ തേടിയ കുട്ടി ഇപ്പോള്‍ ആരോഗ്യം വീണ്ടെടുത്ത് വരുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K