24 January, 2019 11:15:45 AM


ഭര്‍ത്താവ് ഭാര്യയുടെ ചെവി മുറിച്ചു മാറ്റി; സംഭവം മദ്യപിക്കാന്‍ പണം നല്‍കാത്തതിന്‍റെ പേരില്‍



നോയിഡ:  മദ്യപിക്കാന്‍ പണം നല്‍കാത്തതില്‍ ക്ഷുഭിതനായ ഭര്‍ത്താവ് ഭാര്യയുടെ ചെവി മുറിച്ചു മാറ്റി. ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍നോയിഡയിലുള്ള ദാദ്രിയില്‍ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവത്തില്‍ മുഹമ്മദ് ഷാകില്‍ (45) എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഭാര്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.


മുഹമ്മദിന്‍റെ അമിതമായ മദ്യപാനത്തെ ചൊല്ലി ഭാര്യ വഴക്കിടാറുണ്ടായിരുന്നതായും സംഭവ ദിവസം പതിവുപോലെ തര്‍ക്കമുണ്ടാവുകയും ഇയാള്‍ മദ്യപിക്കുന്നതിന് വേണ്ടി പണം ആവശ്യപ്പെട്ടതായും പോലീസ് പറയുന്നു. എന്നാല്‍ പണം നല്‍കാന്‍ ഭാര്യ തയ്യാറാകാത്തതോടെ രോഷം മുഹമ്മദ് ഭാര്യയുടെ ചെവി മുറിച്ചു മാറ്റുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K