12 January, 2019 10:11:29 AM


മകന്‍റെ വിവാഹക്കാര്യം അറയിച്ചില്ല; കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു



കൊല്ലം: മകന്‍റെ വിവാഹക്കാര്യം അറിയിക്കാഞ്ഞതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. കൊല്ലം നഗരത്തിലെ കടയ്ക്കുള്ളിലാണ് പട്ടാപ്പകല്‍ ക്രൂര കൊലപാതകം നടന്നത്. തയ്യല്‍ തൊഴിലാളിയായ അജിത കുമാരിയാണ് ശനിയാഴ്ച കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭര്‍ത്താവ് സുകുമാരനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇരുവരും തമ്മില്‍ പിണക്കത്തിലായിരുന്നു. അതുകൊണ്ടു തന്നെ മക്കള്‍ക്കൊപ്പമാണ് അജിത താമസിച്ചിരുന്നത്.


ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കോയമ്പത്തൂരിലേയ്ക്കാണ് സുകുമാരന്‍ പോയത്. അവിടെ നിന്നും കാശിയിലേയ്ക്കും. ഇതിനിടെ കൈയ്യിലുണ്ടായ പണം തീര്‍ന്നതോടെ തിരികെ കൊല്ലത്തേയ്ക്ക് മടങ്ങി. മൂത്തമകന്റെ വിവാഹാലോചനയുമായി ബന്ധപ്പട്ട കാര്യങ്ങള്‍ ഭാര്യ തന്നോട് പങ്കുവയ്ക്കാതിരുന്നതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സൂചന



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K