09 January, 2019 01:24:55 PM
വാഗമൺ വഴിക്കടവില്‍ കാര്‍ തലകീഴായി മറിഞ്ഞ് സംക്രാന്തി സ്വദേശികളായ 5 പേർക്ക് പരുക്ക്

ഈരാറ്റുപേട്ട: വാഗമൺ റൂട്ടില്‍ വഴിക്കടവില്‍ കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞ് കോട്ടയം സംക്രാന്തി സ്വദേശികളായ 5 പേർക്ക് പരുക്കേറ്റു. ഹുണ്ടായ് ഇയോണ്‍ കാറാണ് റോഡില്‍ തലകീഴായി മറിഞ്ഞത്. ഓട്ടത്തിനിടെ ബ്രേക്ക് ചെയ്തപ്പോള്‍ നിയന്ത്രണം വിട്ട് മറിഞ്ഞതാകാമെന്ന് പോലീസ് പറയുന്നു.