01 March, 2016 05:13:55 PM
ബോളിവുഡ് നടി പ്രീതി സിന്‍റ വിവാഹിതയായി

മുംബൈ : ബോളിവുഡ് നടി പ്രീതി സിന്‍റ വിവാഹിതയായി. ജീന്‍ ഗുഡ് ഇനഫ് ആണ് വരന്‍. ഏറെക്കാലമായി പ്രണയത്തിലായിരുന്നു ഇവര്‍. ആഞ്ചലസില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നതെന്ന് ഫിലിം ഫെയര്‍ മാഗസിന്‍ റിപ്പോര്‍ട്ട് ചെയ്തു.
പ്രീതിയുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ഇന്ത്യയില്‍ ഏപ്രില്‍ മാസം വിവാഹ റിസപ്ഷന്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്.
                                
                                        



