01 March, 2016 02:08:30 PM
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; ദുല്‍ഖര്‍ മികച്ച നടന്‍, പാര്‍വ്വതി മികച്ച നടി
തിരുവനന്തപുരം : 2015ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്‌കാരം ചാര്‍ലിയിലെ അഭിനയത്തിലൂടെ ദുല്‍ഖര്‍ സല്‍മാന്‍ നേടിയപ്പോള്‍ ചാര്‍ലി, എന്നു നിന്റെ മൊയ്തീന്‍ എന്നിവയിലുടെ മികച്ച നടിയായി പാര്‍വ്വതിയും തെരഞ്ഞെടുക്കപ്പെട്ടു. സനല്‍ കുമാര്‍ ശശീധരന്റെ 'ഒഴിവുദിവസത്തെ കളി'യാണ് മികച്ച ചിത്രം. മികച്ച സംവിധായകനായി ചാര്‍ലി ഒരുക്കിയ മാര്‍ട്ടിന്‍ പ്രക്കാട്ട് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ഛായാഗ്രാഹകനായി ജോമോന്‍ ടി.ജോണും (ചാര്‍ലി, എന്നു നിന്റെ മൊയ്തീന്‍, നീന) തെരഞ്ഞെടുക്കപ്പെട്ടു.
ചാര്‍ലി എട്ടും എന്നു നിന്റെ മൊയ്തീന്‍ ഏഴും പുരസ്‌കാരങ്ങളാണ് വാരിക്കൂട്ടിയത്. കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായിരുന്നു ചാര്‍ലിയും എന്നു നിന്റെ മൊയ്തീനും. മികച്ച നടനുള്ള പുരസ്കാരത്തിന് കടുത്ത മത്സരം തന്നെ നടന്നിരുന്നു. പൃഥ്വിരാജും (എന്നു നിന്റെ മൊയ്തീന്‍), ജയസൂര്യയും അവസാന നിമിഷം വരെ രംഗത്തുണ്ടായിരുന്നു. മമ്മൂട്ടിയുടെ പത്തേമാരിയും മത്സരരംഗത്തുണ്ടായിരുന്നു.
പുരസ്‌കാര പട്ടിക ചുവടെ:
മികച്ച ചിത്രം- ഒഴിവു ദിവസത്തെ കളി (സനല്‍ കുമാര്‍ ശശിധരന്‍), രണ്ടാമത്തെ ചിത്രം - അമീബ ( മനോജ് കാന), സംവിധായകന്‍ -മാര്‍ട്ടിന്‍ പ്രക്കാട്ട് (ചിത്രം: ചാര്‍ലി), ജനപ്രീതിയും കലാമേന്മയുമുള്ള ചിത്രം - എന്നു നിന്റെ മൊയ്തീന്‍, കുട്ടികളുടെ ചിത്രം - മലേറ്റം (സംവിധാനം-തോമസ് ദേവസ്യ)
ഗാനരചന-റഫീക് അഹമ്മദ് (എന്നു നിന്റെ മൊയ്തീന്‍), സംഗീതം - രമേശ് നാരായണന്‍, പശ്ചാത്തല സംഗീതം - ബിജിപാല്‍, പിന്നണി ഗായകന്‍ - പി.ജയചന്ദ്രന്‍ (ഞാനൊരു മലയാളി, എന്ന് നിന്റെ മൊയ്തീന്‍), മികച്ച ഗായിക - മധുശ്രീ നാരായണന്‍, കലാ സംവിധായകന്‍ - ജയശ്രീ ലക്ഷ്മി നാരായണന്‍ (ചാര്‍ലി), ലൈറ്റ്, സൗണ്ട് - സന്ദീപ് പുതുശേരി, ജിജിമോന്‍ ജോസഫ്, ശബ്ദമിശ്രണം - എം.ആര്‍ രാജകൃഷ്ണന്‍ (ചാര്‍ലി), ശബ്ദ ഡിസൈന്‍ - രംഗനാഥ് രവി (എന്നു നിന്റെ മൊയ്തീന്‍), ആലാപനം - ശ്രേയ ജയദീപ്