27 December, 2015 02:53:22 AM
18 വയസ് പൂര്‍ത്തി ആയവര്‍ക്ക് മാത്രമായി മസ്തിസാദെയുടെ ട്രെയിലര്‍
ബോളിവുഡ് ഹോട്ട് താരമായ സണ്ണി ലിയോണ്‍ ഇരട്ട വേഷത്തിലെത്തുന്ന മസ്തിസാദെയുടെ ട്രെയിലര്‍ എത്തി. ബോളീവുഡ് ഇതുവരെ കാണാത്ത ഹോട്ട് സീനുകള്‍ കൊണ്ട് സമ്പന്നമായ ട്രെയിലര്‍ 18 വയസ് പൂര്‍ത്തി ആയവര്‍ മാത്രം കാണൂ എന്നൊരു നിര്‍ദേശവും അണിയറ പ്രവര്‍ത്തകര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.
അശ്ലീല രംഗങ്ങളുടെയും സംഭാഷണങ്ങളുടെയും ചൂടന്‍ രംഗങ്ങളും കുത്തി നിറച്ചതാണ് ട്രെയിലറില്‍ സണ്ണി ലിയോണ്‍ പൂര്‍ണ നഗ്‌നയായി എത്തുന്ന സീനും ഉണ്ട്. ലൈലാ ലെലേ, ലില്ലി ലെലേ എന്നീ ഇരട്ട സഹോദരികളെയാണ് ചിത്രത്തില്‍ സണ്ണി ലിയോണ്‍ അവതരിപ്പിക്കുന്നത്. വീര്‍ ദാസ്, തുഷാര്‍ കപൂര്‍ എന്നിവര്‍ സണ്ണിയുടെ നായകന്മാരായി എത്തുന്നു. അഡല്‍ട്ട് കോമഡി ചിത്രം എന്ന് അണിയറ പ്രവര്‍ത്തകര്‍ വിശേഷിപ്പിക്കുന്ന മസ്തിസാദ അടുത്ത വര്‍ഷം റിലീസ് ചെയ്യും.