20 June, 2017 01:43:22 PM
"പേമല കിഡ്സ് വേള്‍ഡ്" അതിരമ്പുഴയില്‍ പ്രവര്‍ത്തനമാരംഭിച്ചു
കോട്ടയം: പ്രമുഖ വാണിജ്യ കേന്ദ്രമായിരുന്ന അതിരമ്പുഴയിൽ നവജാതശിശുക്കൾക്കും കുട്ടികൾക്കുമുള്ള അപൂർവ്വ വസ്ത്രശാല "പേമല കിഡ്സ് വേള്‍ഡ്" കവിയും ഗാനരചയിതാവുമായ വയലാർ ശരച്ചന്ദ്രവർമ്മ ഉദ്‌ഘാടനം ചെയ്തു. ഏറ്റുമാനൂർ ബ്ളോക് പഞ്ചായത്ത് പ്രസിഡണ്ട് പി വി മൈക്കിൾ , അതിരമ്പുഴ ഗ്രാമ പഞ്ചായത്തു പ്രസിഡണ്ട് ആൻസ് വർഗീസ് ആലഞ്ചേരി, ബ്ളോക് പഞ്ചായത്ത൦ഗം സജി തടത്തിൽ, സിനിമാ സീരിയൽ നടനായ കോട്ടയം പത്മൻ, ഫോർ മ്യുസിക് ടീ൦ (ഒപ്പം സിനിമയുടെ സംഗീത സംവിധായകർ) എന്നിവർ ചേർന്നു ഭദ്രദീപം കൊളുത്തി.
ആദ്യവിൽപ്പന ഫോർ മ്യുസിക് ടീമിനു നൽകിക്കൊണ്ട് കടയുടമ ജിൻസി തോമസ് നിർവഹിച്ചു. അതിരമ്പുഴ സെന്‍റ് മേരി പള്ളിക്കെട്ടിടത്തിലാണ് സ്ഥാപനം. ആതുരശുശ്രൂഷാ രംഗത്ത് നിന്നു വ്യാപാര രംഗത്തേക്കുള്ള ജിൻസിയുടെ പ്രവേശം കൂടിയാണിത്. കലിക പൊൻകുന്നം എന്ന പേരിൽ കവിതകളെഴുതുന്ന ജിൻസി ചിത്രകാരിയും ജീവകാരുണ്യ പ്രവർത്തകയുമാണ്. പൈകയിലാണ് വീട്. ഭർത്താവ് തോമസ് ജോസഫ് സൗദിയിലാണ്. ഒരു കുട്ടിയുണ്ട് - അന്നുമോൾ.