06 August, 2026 11:29:30 AM
സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു; പവന് ഒറ്റയടിക്ക് 2,120 രൂപ വർധിച്ചു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 2120 രൂപയാണ് വര്‍ധിച്ചത്. 1,09,800 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 265 രൂപയാണ് കൂടിയത്. 13,725 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്നലെ രണ്ടു തവണയായി 2000 രൂപയാണ് വര്‍ധിച്ചത്. ഇതോടെ രണ്ടു ദിവസത്തിനിടെ സ്വര്‍ണവിലയില്‍ 4200 രൂപയുടെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.






