01 April, 2026 10:42:07 AM


സ്വര്‍ണവില തിരിച്ച് കയറുന്നു; പവന് ഒറ്റയടിക്ക് 1,440 രൂപ കൂടി



കൊച്ചി: കേരളത്തില്‍ ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ്. 22 കാരറ്റ് ഒരു പവന്‍ സ്വര്‍ണത്തിന് 111,080 രൂപയാണ് ഇന്നത്തെ വിപണിവില. ഗ്രാമിന് 13,885 രൂപയും. ഒടുവില്‍ വ്യാപാരം നടന്ന വിലയുമായി നോക്കുമ്പോള്‍ പവന് 1,440 രൂപയും ഗ്രാമിന് 180 രൂപയുടെയും കൂടുതലുണ്ട്. 18 കാരറ്റ് സ്വര്‍ണത്തിന് 91,280 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 11,410 രൂപയും. 145 രൂപയുടെ വര്‍ധനവാണ് ഗ്രാമിന് ഉണ്ടായിട്ടുള്ളത്. അതുപോലെ തന്നെ 14 കാരറ്റ് സ്വര്‍ണത്തിന് പവന് 71.080 രൂപയും 9 കാരറ്റ് സ്വര്‍ണത്തിന് പവന് 45,840 രൂപയുമാണ് ഇന്നത്തെ വിപണി വില. ആഗോള വിപണിയില്‍ ഔണ്‍സ് സ്വര്‍ണത്തിന്റെ ഇന്നത്തെ വില 4683 ആയി ഉയര്‍ന്നു. ഇന്നലെ രാവിലെ വ്യത്യസമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഉച്ചയ്ക്ക് ശേഷം ഗ്രാമിന് 55 രൂപ കുറയുകയും വൈകുന്നേരമായപ്പോള്‍ ഗ്രാമിന് 75 രൂപ കൂടുകയും ചെയ്തിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 915