26 May, 2026 12:40:41 PM
ചാഞ്ചാടിയാടി സ്വർണവില; അറിയാം ഇന്നത്തെ നിരക്ക്

തിരുവനന്തപുരം: ദിവസങ്ങളായി വലിയ ചാഞ്ചാട്ടം തുടരുന്ന സംസ്ഥാനത്തെ സ്വർണവിപണിയിൽ വില വീണ്ടും താഴേക്ക് പോയിരിക്കുകയാണ്. ഇന്നലെ കുതിച്ചുയർന്ന സ്വർണവിലയാണ് ഇന്ന് ഇടിഞ്ഞത്. ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 360 രൂപ കുറഞ്ഞ് വിപണി വില 1,16,520 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് 45 രൂപ കുറഞ്ഞ് 14,565 രൂപയിലാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ജനുവരി 29-ന് രേഖപ്പെടുത്തിയ ഉയർന്ന നിരക്കിൽ നിന്നാണ് വിപണി ഇപ്പോൾ ഈ ഇടിവ് രേഖപ്പെടുത്തിയിരിക്കുന്നത്.






