06 June, 2026 11:28:27 AM


സ്വര്‍ണവിലയില്‍ ഇടിവ്; ഒറ്റയടിക്ക് 2200 രൂപ കുറഞ്ഞു



തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റിന്റെ ഒരു ഗ്രാം സ്വർണവിലയിൽ 275 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 14000 രൂപയാണ് ഇന്നത്തെ വിപണിവില. ഒരു പവൻ സ്വർണത്തിന് 2200 രൂപയാണ് കുറഞ്ഞത്. 112000 രൂപയാണ് വിപണിവില.

24 കാരറ്റ് സ്വർണത്തിനും വിലയിടിഞ്ഞു. ഒരു ഗ്രാമിന് 300 രൂപ കുറഞ്ഞ് 15273 രൂപയിലെത്തി. ഒരു പവന് 2400 രൂപയാണ് കുറഞ്ഞത്. 122184 രൂപയാണ് ഇന്നത്തെ വിപണിവില.18 കാരറ്റ് സ്വർണവിലയിലും ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവന് 225 രൂപ കുറഞ്ഞ് 11455 രൂപയാണ് ഇന്നത്തെവില. പവന് കുറഞ്ഞത് 1800 രൂപയാണ്. 91640 രൂപയാണ് ഇന്നത്തെ വിപണിവില.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956