18 June, 2017 08:45:55 AM
ലോട്ടറി നികുതി വർദ്ധനവ്: ഇന്ന് ജി എസ് ടി കൗൺസിൽ പരിഗണിക്കും
ദില്ലി: പതിനേഴാമത് ജിഎസ്ടി കൗണ്‍സില്‍ യോഗം ഇന്ന് ദില്ലിയിൽ ചേരും. ലോട്ടറി ടിക്കറ്റിന് ഇരുപത്തെട്ടു ശതമാനം നികുതി വേണമെന്ന കേരളത്തിന്‍റെ ആവശ്യം കൗണ്‍സില്‍ ഇന്ന് പരിഗണിക്കും. കൂടാതെ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കുള്ള നികുതി ഘടനയും ഇന്നത്തെ യോഗത്തില്‍ തീരുമാനമാകും.
ജൂലൈ ഒന്നു മുതല്‍ ചരക്കു സേവന നികുതി നടപ്പിലാക്കാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ നികുതി സംബന്ധിച്ച് തീരുമാനമാകാത്ത ഉല്‍പന്നങ്ങളുടെയും സേവനങ്ങളുടെയും കാര്യത്തില്‍ ഇന്നത്തെ യോഗത്തില്‍ തീരുമാനമെടുക്കും. ചരക്കു സേവന നികുതി നടപ്പിലാക്കുന്നതിന്‍റെ മറവില്‍ നിര്‍മ്മാതാക്കള്‍ ഉല്‍പന്നങ്ങളുടെ വില ഉയര്‍ത്തുന്നതു തടയാന്‍ നികുതി നിരക്കിലെ മാറ്റം കേന്ദ്ര സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തണമെന്നും കേരളം യോഗത്തില്‍ ആവശ്യപ്പെടും