09 June, 2017 05:04:50 PM


ആദായ നികുതി റിട്ടേണിനും പാൻകാർഡിനും​ ആധാർ നിർബന്ധമല്ല



ദില്ലി: പാൻകാർഡിനും ആദായ നികുതി റിട്ടേൺ സമർപ്പിക്കുന്നതിനും ഇനി ആധാർ കാർഡ്​ നിർബന്ധമല്ല. ആധാർകാർഡ്​ ഉള്ളവർക്കേ റിട്ടേൺ സമർപ്പിക്കാന്‍ സാധിക്കു എന്ന കേന്ദ്രസർക്കാർ തീരുമാനത്തിൽ സുപ്രീം കോടതി ഇളവ്​ വരുത്തി. കേസിൽ ഭരണഘടന ബെഞ്ചി​​​​ന്‍റെ ഉത്തരവ്​ പുറത്ത്​ വരുന്നത്​ വരെ തീരുമാനം നടപ്പിലാക്കരുതെന്നാണ്​ സുപ്രീംകോടതിയുടെ നിർദ്ദേശം. 


നിലവിൽ ആധാർ കാർഡ്​ ഉള്ളവർ ജൂലൈ ഒന്നിനകം അത്​ പാൻകാർഡുമായി ബന്ധിപ്പിക്കണമെന്നും സുപ്രീംകോടതിയുടെ നിർദ്ദേശമുണ്ട്​. ആദായ നികുതി റിട്ടേണിനും പാൻകാർഡിനും ആധാർ കാർഡ്​ നിർബന്ധമാക്കുന്നത്​ വഴി വ്യാജ അക്കൗണ്ടുകൾ ഒരുപരിധി വരെ തടയാൻ കഴിയുമെന്നാണ്​ അ​റ്റോണി ജനറൽ മുകിൾ റോഹ്​തഗി​ സുപ്രീംകോടതിയിൽ വാദിച്ചിരുന്നത്​.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K